കേന്ദ്ര കഥാപാത്രമായി അഞ്ച് വയസ്സുകാരി; ശ്രദ്ധ നേടി ‘പ്യാലി’ ട്രെയ്‌ലര്‍

August 2, 2021
http://flowersoriginals.com/2021/08/kalyani-menon-indian-classical-film-singer-passed-away/

സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തും മുന്‍പേ ചിത്രത്തിന്റേചതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ടീസറും ട്രെയ്‌ലറുമെല്ലാം ശ്രദ്ധ നേടാറുണ്ട്. ചലച്ചിത്രലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുകയാണ് പ്യാലി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍. നവാഗതരായ ബബിത – റിന്‍ ദമ്പതികള്‍ തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് പ്യാലി. എന്‍ എഫ് വര്‍ഗ്ഗിസ് പിക്ച്ചേഴ്സിന്റെ ബാനറില്‍ സോഫിയ വര്‍ഗ്ഗീസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. എന്‍ എഫ് വര്‍ഗ്ഗീസിന്റെ മകളാണ് സോഫിയ.

ഒരു അഞ്ച് വയസ്സുകാരിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. പ്യാലി എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ബാര്‍ബി ശര്‍മ്മയാണ് ഈ കഥാപാത്രത്തിന് സിനിമയില്‍ ജീവന്‍ പകരുന്നത്. 14 വയസ്സുകാരനായി ജോര്‍ജ് ജേക്കബും ചിത്രത്തിലെത്തുന്നു. പ്യാലിയുടെ സഹോദരനാണ് ഈ കഥാപാത്രം. ഇവര്‍ക്കിടയിലെ സ്‌നേഹവും ഇവര്‍ നേരിടേണ്ടിവരുന്ന ചില പ്രശ്‌നങ്ങളുമൊക്കെയാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്.

Read more: കണ്ണിറുക്കി ഒളിച്ചുകളിച്ച് രമ്യ നമ്പീശനും ഒരു കൊച്ചുമിടുക്കിയും; പാട്ടുവേദിയിലെ ക്യൂട്ട് നിമിഷം

സഹോദര സ്‌നേഹത്തിന്റെ ആഴം പ്രതിഫലിപ്പിച്ചുകൊണ്ടൊരുക്കിയിരിക്കുന്ന പ്യാലി മികച്ച ഒരു കുടുംബ ചിത്രമായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഒരു ചെറിയ കുട്ടി കേന്ദ്ര കഥാപാത്രമായി വരുന്ന സിനിമയാണെങ്കിലും പ്രായഭേദമന്യേ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും സംവിധായക ദമ്പതികള്‍ പറയുന്നു. ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. കലയ്ക്കും സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രംകൂടിയാണ് പ്യാലി.

Story highlights: Pyali Official Trailer