ചികിത്സയിലുള്ളത് 4.13 ലക്ഷം രോഗികള്‍; രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 40,134 പേര്‍ക്ക്

August 2, 2021
COVID-19 Cases

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരെ നാം പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യപനം. രാജ്യത്ത് ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാം തുടരേണ്ടിയിരിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 40,134 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 4,13,718 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്താകെ ഇതുവരെ 3.16 കോടി പേര്‍ക്ക് കൊവിഡ് പിടിപെട്ടിട്ടുണ്ട്.

Read more: ‘ഒളിമ്പിക്സിന്റെ മാന്ത്രികത കൊണ്ട് തിളങ്ങുന്ന ടോക്കിയോ നഗരം’- ബഹിരാകാശത്തുനിന്നുള്ള അമ്പരപ്പിക്കുന്ന ദൃശ്യം പങ്കുവെച്ച് നാസ

കഴിഞ്ഞ ഒരു ദിവസത്തിനിടെ 422 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കൊവിഡ് ജീവന്‍ കവര്‍ന്നവരുടെ എണ്ണം 4.24 ലക്ഷമായി ഉയര്‍ന്നു. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ ഒന്നാം സ്ഥാനത്ത് കേരളമാണ്.

Story highlights: India reports 40,134 new Covid cases