‘കിഡ്‌നാപ്പിന് തോക്കല്ല നേക്കാണ് വേണ്ടത്’; ചിരി പടര്‍ത്തി പിടികിട്ടാപ്പുള്ളി ടീസര്‍

August 24, 2021
Sunny Wayne And Ahaana Krishna Pidikitta

സിനിമില്‍ അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണതയിലെത്തിക്കുന്ന താരങ്ങളാണ് സണ്ണി വെയ്നും അഹാന കൃഷ്ണയും. ഇരുവരും ഒരുമിച്ചെത്തുകയാണ് പുതിയ ചിത്രത്തില്‍. പിടികിട്ടാപ്പുള്ളി എന്നാണ് ചിത്രത്തിന്റെ പേര്. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ടീസര്‍. രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

റിലീസിങ്ങിന് ഒരുങ്ങുകയാണ് ചിത്രം. ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സ്റ്റുഡിയോസിലൂടെ ഓഗസ്റ്റ് 27 മുതല്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. മെറീന മൈക്കിള്‍, സൈജു കുറുപ്പ്, ലാലു അലക്സ്, ബൈജു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more: ‘മലയാളി പൊളിയാണ് ചങ്കാണ് മലയാളി…’; ഗംഭീര റാപ്പ് പ്രകടനവുമായി അസീസിക്കയും ടീമേട്ടനും

നവാഗതനായ ജിഷ്ണു ശ്രീകണ്ഠനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ക്രൈം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ഇത് ശരിവയ്ക്കുന്നു. ഗോകുലും മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം.

പിഎസ് ജയഹരിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വിനായക് ശശികുമാര്‍, മനു മഞ്ജിത് തുടങ്ങിയവര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നു. അന്‍ജോയ് സാമുവല്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിപിന്‍ പോള്‍ സാമുവല്‍ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.

Story highlights: Sunny Wayne And Ahaana Krishna Pidikittapulli Official Teaser