‘ഇനി മേലാൽ അങ്ങനെ ഡാൻസ് ചെയ്യത്തില്ല’; മേഘ്നക്കുട്ടിയുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി ലാലേട്ടൻ

പാട്ടും കളിയും ചിരിയുമായി പ്രേക്ഷകർക്ക് ഉത്സവപ്രതീതി സമ്മാനിക്കുന്നതാണ് ഫ്ളവേഴ്സ് ടോപ് സിംഗറിലെ ഓരോ എപ്പിസോഡുകളും. കുട്ടികുരുന്നുകളുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും അവരുടെ കൊച്ചുവർത്തമാനങ്ങൾ കേൾക്കാനുമായി നിരവധി ചലച്ചിത്രതാരങ്ങളും ഓരോ എപ്പിസോഡുകളിലും അതിഥികളായി എത്താറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം മോഹൻലാൽ അതിഥിയായി എത്തിയപ്പോഴുള്ള രസകരമായ നിമിഷങ്ങളാണ് കാഴ്ചക്കാരിൽ ചിരി നിറയ്ക്കുന്നത്.
ലാലേട്ടന് മുന്നിൽ പാട്ട് പാടാൻ എത്തിയതാണ് കൊച്ചുപാട്ടുകാരി മേഘ്ന. മിന്നാരം എന്ന ചിത്രത്തിലെ ‘ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നേ വാ..’ എന്ന പാട്ട് പാടാനാണ് മേഘ്നക്കുട്ടി എത്തിയത്. എന്നാൽ മോഹൻലാൽ അഭിനയിച്ച ആ പാട്ട് രംഗത്തിലെ ഒരു സ്റ്റെപ്പിനെക്കുറിച്ചാണ് മേഘ്നക്കുട്ടിയുടെ സംശയം. ‘എങ്ങനെയാണ് ലാലേട്ടൻ ഈ സ്റ്റെപ്പൊക്കെ ചെയ്യുന്നത്’ എന്നാണ് മേഘ്നക്കുട്ടിയുടെ ചോദ്യം. ‘ആ സമയത്ത് അതൊക്കെ അങ്ങ് കളിച്ചുപോകുന്നതാണ്, ഇനി മേലാൽ അങ്ങനെ ചെയ്യത്തില്ല’ എന്ന് രസകരമായി മറുപടിയും പറയുന്നുണ്ട് ലാലേട്ടൻ. എന്നാൽ ഇനിയും കളിക്കണം ഡാൻസ് നന്നായിട്ടുണ്ട് എന്നും പറയുന്നുണ്ട് ഈ കുഞ്ഞുമിടുക്കി.
Read also: കരിപ്പൊടിയിൽ മമ്മൂട്ടിയ്ക്ക് ഒരു സ്നേഹ സമ്മാനം; വൈറലായി പത്ത് മണിക്കൂറുകൾകൊണ്ട് ഒരുക്കിയ ചിത്രം
ക്യൂട്ട്നെസ് നിറഞ്ഞ വർത്തമാനംകൊണ്ടും മനോഹരമായ പാട്ടുകൊണ്ടും മലയാളികളുടെ പ്രിയങ്കരിയായി മാറിയതാണ് ടോപ് സിംഗർ വേദിയിലെ ഈ കൊച്ചുമിടുക്കി മേഘ്ന. ആലാപന മാധുര്യം കൊണ്ട് നിരവധി ആരാധകരെയും നേടിക്കഴിഞ്ഞു ഈ കുഞ്ഞുമോൾ. സ്വര മാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ഒരുപിടി കൊച്ചുഗായക പ്രതിഭകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു ടോപ് സിംഗർ. പാട്ടിനൊപ്പം നൃത്തവും സ്കിറ്റുകളുമൊക്കെയായി അസുലഭ നിമിഷങ്ങളാണ് പാട്ട് വേദിയിലൂടെ കൊച്ചുപ്രതിഭകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
Story highlights; Mohanlal Funny dialogue with Meghna