പതിനഞ്ചു വർഷത്തെ സന്തോഷം- വിവാഹവാർഷിക ദിനത്തിൽ സന്തോഷം പങ്കുവെച്ച് ജ്യോതിക

September 11, 2021

സിനിമ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് സൂര്യയും ജ്യോതികയും. സിനിമയിലെന്ന പോലെ ജീവിതത്തിലും ഇവർ ഒന്നിച്ചപ്പോൾ ആരാധകർക്കും വലിയ ആവേശമായിരുന്നു. പരസ്പരം കരിയറിന് താങ്ങായി മുന്നോട്ട് പോകുന്ന സൂര്യയും ജ്യോതികയും പക്ഷെ വിവാഹശേഷം ഒന്നിച്ചഭിനയിച്ചിട്ടില്ല. ഇപ്പോഴിതാ, ഒന്നിച്ചുള്ള യാത്രയുടെ പതിനഞ്ചാം വാർഷികം ആഘോഷിക്കുകയാണ് ഇരുവരും.

സൂര്യക്കൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജ്യോതിക വിവാഹവാർഷികത്തെ കുറിച്ച് പങ്കുവെച്ചത്. 15 വർഷത്തെ സന്തോഷം..എല്ലാ സ്നേഹത്തിനും അനുഗ്രഹത്തിനും എല്ലാവര്ക്കും നന്ദി എന്നാണ് ജ്യോതിക ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. നീയാണെന്റെ അനുഗ്രഹം എന്നാണ് സൂര്യ ഇതിനു മറുപടിയായി കുറിച്ചിരിക്കുന്നത്.

അതേസമയം, വിവാഹശേഷവും അഭിനയലോകത്ത് സജീവമാണ് ജ്യോതിക.വിവാഹ ശേഷമെടുത്ത ചെറിയ ഇടവേള കഴിഞ്ഞ് സിനിമ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധാലുവാണ് ജ്യോതിക. മക്കളുടെ കാര്യങ്ങൾ നോക്കിയിട്ട് അവരെ സ്‌കൂളിൽ അയച്ചതിനു ശേഷമാണ് ജ്യോതിക സിനിമ സെറ്റിലേക്ക് എത്തുന്നത്. ഇടവേളകളെടുത്തതാണ് സിനിമ ചെയ്യുന്നതും.

Story highlights- jyothika and surya 15th wedding anniversary