കൊവിഡിന് ശേഷമുണ്ടാകുന്ന മുടികൊഴിച്ചിൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പഴയമുടിയിഴകൾ കൊഴിഞ്ഞ് ബലമുള്ള പുതിയ മുടിയിഴകൾ വരും…ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. എന്നാൽ അമിതമായി ഉണ്ടാകുന്ന മുടികൊഴിച്ചിൽ പലരീതിയിൽ ഉള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. കൊവിഡ് ബാധിച്ച് ഭേദമായവരിൽ മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് അമിതമായ മുടികൊഴിച്ചിൽ. കൊവിഡിന് ശേഷം മാസങ്ങൾ കഴിഞ്ഞാണ് പലരിലും മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. അതിനാൽ ഇത് കൊവിഡിന്റെ പാർശ്വഫലമാണെന്ന് തിരിച്ചറിയാത്തവരും നിരവധിയുണ്ട്.
അസാധാരണമായ രീതിയിൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നത് സ്ത്രീ പുരുഷ ഭേദമില്ലാതെ പലരെയും അലട്ടുന്ന ഒരു പ്രശ്നം കൂടിയാണ്. ഇത് പലപ്പോഴും മാനസീക സമ്മർദ്ദത്തിന് വരെ കാരണമാകാറുണ്ട്. മുടികൊഴിച്ചിൽ കുറയ്ക്കാൻ നിരവധി ഫലപ്രദമായ രീതികളും ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആഹാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇതിന് പുറമെ ഈ കാലഘട്ടത്തിൽ മുടിയ്ക്ക് മികച്ച കരുതൽ നൽകാനും ശ്രദ്ധിക്കണം. കൃത്യമായ ഉറക്കവും ആരോഗ്യപ്രദമായ ജീവിത ശൈലിയും വഴി ഒരു പരിധിവരെ ഇത് കുറയ്ക്കാൻ സാധിക്കും. എന്നാൽ അമിതമായ അളവിൽ മുടികൊഴിച്ചിലോ മറ്റ് ചർമ്മ പ്രശ്നങ്ങളോ കണ്ടാൽ തീർച്ചയായും ചർമ്മരോഗ വിദഗ്‌ധനെ കാണേണ്ടതാണ്.
Story highlights: ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരു കല്യാണ നിശ്‌ചയം; കണ്ടുമറക്കേണ്ടതല്ല കണ്ടിരിക്കേണ്ട ചിത്രം, ‘തിങ്കളാഴ്ച നിശ്ചയം’ റിവ്യൂ
മുടികൊഴിച്ചിലിന് പുറമെ കൊവിഡിന്റെ പാർശ്വഫലമായി ചർമ്മ പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. സമീകൃതാഹാരവും വ്യായാമവുമാണ് ഇതിനും ഉത്തമ പരിഹാരം. ചർമ്മ പ്രശ്നനങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള മരുന്നുകൾ കഴിക്കുന്നതിനൊപ്പം മാനസീക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള പരിഹാരമാർഗങ്ങളും ഈ കാലഘട്ടത്തിൽ ശ്രദ്ധിക്കണം.
Story highlights: Hair fall and Post covid 19 issues