‘കുറുപ്പ്’ സിനിമയുടെ ക്‌ളൈമാക്‌സ് ട്വിസ്റ്റ് പുറത്തുവിട്ട് ദുൽഖർ സൽമാൻ- വിഡിയോ

December 14, 2021

നടൻ ദുൽഖർ സൽമാൻ നായകനായി ഏറെക്കാലമായി കാത്തിരുന്ന മലയാളം ത്രില്ലർ ചിത്രമാണ് കുറുപ്പ്. തിയേറ്ററുകളിൽ നവംബർ 12 ന് എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ശ്രീനാഥ്‌ രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ, ചിത്രത്തിന്റെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ദുൽഖർ സൽമാൻ. വിഡിയോയിൽ വാണ്ടഡ് സീലിൽ കുറുപ്പ് എന്ന പേര് മാറി അലക്‌സാണ്ടർ എന്ന പേര് തെളിയുന്നത് കാണാം. രണ്ടാം ഭാഗത്തിനുള്ള സൂചനയാണോ എന്നും ആരാധകർ കമന്റുകളിൽ ഉന്നയിക്കുന്നുണ്ട്.

Read More: പരിക്കേറ്റ കുരങ്ങന് അടിയന്തിര സിപിആർ നൽകി രക്ഷിച്ച് ആംബുലൻസ് ഡ്രൈവർ- ഹൃദയംതൊടുന്ന കാഴ്ച

ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Story highlights- climax twit video of kurup movie