‘അരികെ നിന്ന നിഴൽ’, ‘ദർശന’യ്ക്ക് പിന്നാലെ ആസ്വാദക മനംതൊട്ട് ‘ഹൃദയ’ത്തിലെ പുതിയ ഗാനം

December 7, 2021

പ്രേക്ഷകർ കാത്തിരിക്കുന്ന പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിലേതായി പുറത്തുവന്ന ദർശന എന്ന ഗാനം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുകയാണ് ചിത്രത്തിലേതായി പുറത്തുവന്ന മറ്റൊരു പുതിയ ഗാനം. ‘അരികെ നിന്ന നിഴൽ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. അരുൺ ഏളാട്ടിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് ഈണം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്. അതേസമയം പുറത്തിറങ്ങി മണിക്കൂറുകൾക്കകം പാട്ട് ട്രെൻഡിങ്ങിൽ ഇടം നേടുകയും ചെയ്തു.

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. അതേസമയം പ്രണവിന്റെ മൂന്നാമത്തെ ചിത്രമാണ് വെള്ളിത്തിരയിൽ ഒരുങ്ങുന്ന ഹൃദയം.

Read also:നേർക്കുനേർ പോരാടാൻ അല്ലു അർജുനും ഫഹദും- പുഷ്പ ട്രെയിലർ എത്തി

ഒരു റൊമാന്റിക് ചിത്രമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം ഗാനത്തിനും പ്രാധാന്യം നൽകികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഹൃദയത്തിൽ 15 പാട്ടുകൾ ഉണ്ടെന്ന് ടീം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിയേറ്ററുകളിൽ തന്നെയാണ് ഹൃദയം പ്രദർശനത്തിന് എത്തുന്നത്. 2022 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

Story highlights: Hridayam song trending