പേര് പോലെ തന്നെ മധുരമൂറും കാഴ്ചകൾ- ‘മധുരം’ ട്രെയ്‌ലർ

December 11, 2021

‘ജൂൺ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ സംവിധായകൻ അഹമ്മദ് ഖബീറിന്റെ പുതിയ ചിത്രമാണ് മധുരം. ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ, അർജുൻ അശോകൻ, നിഖില വിമൽ എന്നിവരാണ് ‘മധുരം’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധനേടുകയാണ്. പേരുപോലെതന്നെ മധുരമൂറുന്ന കാഴ്ചകളും നിമിഷങ്ങളുമാണ് ചിത്രത്തിൽ ഒരുക്കിയിട്ടുള്ളത്.

റൊമാൻസ് വിഭാഗത്തിലാണ് മധുരം ഒരുങ്ങുന്നത്. രണ്ട് തലമുറകളുടെ പക്വതയുള്ള പ്രണയത്തെക്കുറിച്ചാണ് ചിത്രം ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പങ്കുവയ്ക്കുന്നത്. ജോജു ജോർജിന്റെ നായികയായി ശ്രുതി രാമചന്ദ്രനും അർജുൻ അശോകന്റെ നായികയായി നിഖില വിമലും വേഷമിടുന്നു. നടൻ ഇന്ദ്രൻസും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Read More: ഫോട്ടോഗ്രാഫും ഫോട്ടോഗ്രാഫറും- ചിത്രം പകർത്തുന്ന വിഡിയോ പങ്കുവെച്ച് മമ്മൂട്ടി

അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ബദുഷ എൻ‌ എം, സൂരജ് പി‌എസ് എന്നിവരാണ് സഹനിർമാതാക്കൾ. ആശിക് ഐമറും ഫാഹിം സഫറും ‘മധുരത്തിന്റെ’ തിരക്കഥ ഒരുക്കിയിരിക്കുന്നു. ജിതിൻ സ്റ്റാനിസ്ലാവസാണ് ഛായാഗ്രാഹകൻ. ഹേഷാം അബ്ദുൽ വഹാബിന്റെ സംഗീതം. മഹേഷ് ഭുവനേന്ദ് എഡിറ്റർ. ധനുഷ് നായനാർ സൗണ്ട് ഡിസൈനറും ദിലീപ് നാഥ്‌ കലാസംവിധായകനുമാണ്.

Story highlights- madhuram movie trailer