നിങ്ങളുടേത് ഒരു സ്മാർട്ട് കുടുംബമാണോ? എങ്കിൽ നിങ്ങളുടെ വീടുകളിലേക്ക് എത്തുന്നു, ‘വീട്ടിൽ കേറി ക്വിസ്സ്’ ഷോയുമായി ഫ്‌ളവേഴ്‌സ്

December 9, 2021

നവീന ആശയങ്ങൾ ടെലിവിഷൻ പ്രേക്ഷകർക്കായി ഒരുക്കി ദൃശ്യ വിസ്മങ്ങൾ സമ്മാനിക്കാറുള്ള ജനപ്രിയ ചാനലാണ് ഫ്‌ളവേഴ്‌സ് ടി വി. സംഗീത ലോകത്തെ കുരുന്നു പ്രതിഭകളെ കണ്ടെത്താനായി നടത്തുന്ന റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ, അറിവുകൊണ്ട് കോടിപതിയാകാൻ അവസരം ഒരുക്കിയിരിക്കുന്ന ഫ്‌ളവേഴ്‌സ് ഒരുകോടി, ചിരിയുടെ പൂരപ്പറമ്പായ സ്റ്റാർ മാജിക്, കലയും കഴിവും കൈകോർക്കുന്ന കോമഡി ഉത്സവം തുടങ്ങി ചക്കപ്പഴം, പ്രിയങ്കരി മുതലായ ഒട്ടനവധി പരമ്പരകളുമായി ഫ്‌ളവേഴ്‌സ് ടി വി ജനഹൃദയങ്ങളിൽ കുടിയിരിക്കുകയാണ്.

ഫ്‌ളവേഴ്‌സ് കുടുംബത്തിൽ നിന്നും ഇപ്പോഴിതാ, പുതിയൊരു പരിപാടി കൂടി പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്. പ്രേക്ഷകരിലേക്ക് എത്തുന്നത് ടെലിവിഷൻ സ്‌ക്രീനിലൂടെ മാത്രമല്ല എന്നതാണ് ഈ പുതിയ പരിപാടിയുടെ പ്രത്യേകത. നിങ്ങളുടെ വീടുകളിലേക്ക് ഫ്‌ളവേഴ്‌സ് ടീം എത്തുകയാണ് ചില ചോദ്യങ്ങളുമായി. ഉത്തരം പറയാൻ റെഡിയായിട്ടുള്ള സ്മാർട്ട് ആയിട്ടുള്ള കുടുംബങ്ങൾക്ക് ആണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരമുള്ളത്.കലാപരമായ കഴിവുകളും ഹാസ്യത്തിന്റെ മേമ്പൊടി പകരാൻ കഴിവുള്ള രസികൻ കുടുംബങ്ങൾക്കുമായാണ് ഫ്‌ളവേഴ്‌സ് ഈ സുവർണ്ണാവസരം ഒരുക്കിയിരിക്കുന്നത്. ‘വീട്ടിൽ കേറി ക്വിസ്സ്’ എന്ന പരിപാടിയിൽ പേരുപോലെ തന്നെ നിങ്ങളുടെ വീടുകളിലേക്ക് എത്തുകയാണ് ഞങ്ങൾ.

Read More: ‘ഓമനത്തിങ്കൾ കിടാവോ..’ ഈണത്തിൽ പാടി എം ജയചന്ദ്രൻ; ആസ്വദിച്ച് പാട്ടുവേദി

ഫ്‌ളവേഴ്‌സ് ടി വി പുതിയതായി ആരംഭിക്കുന്ന ഒരു ഗെയിം ഷോ ആണ് ‘വീട്ടിൽ കേറി ക്വിസ്സ്’. പരിപാടിയിൽ പങ്കെടുക്കുന്നതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ സ്മാർട്ടായ, ചുറുചുറുക്കുള്ള, ചിരിയും ചിന്തയും കലയും നിറഞ്ഞ കുടുംബത്തിന്റെ വിശദമായ വിവരങ്ങൾ ഞങ്ങൾക്ക് അയക്കൂ..

വിശദ വിവരങ്ങൾ അയക്കേണ്ട ഇമെയിൽ ഐഡി- [email protected]

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക- 6235968710

Story highlights- veettil keri quiz show