‘ആടാം, പാടാം..’; ആഘോഷമായൊരു പാട്ട്- ‘മധുര’ത്തിലെ ഗാനം

January 3, 2022

പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ‘മധുരം’. പേരുപോലെ തന്നെ ഏറെ നാളുകൾക്ക് ശേഷം മലയാളികൾക്ക് ഇടയിലേക്ക് എത്തിയ ഫീൽ ഗുഡ് ചിത്രമാണ് ഇത്. ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ, അർജുൻ അശോകൻ, നിഖില വിമൽ എന്നിവരാണ് ‘മധുരം’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായൊരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. 

‘ആടാം, പാടാം..’ എന്ന ഗാനം ചിട്ടപ്പെടുത്തിയത് ഹിഷാം അബ്ദുൾ വഹാബ് ആണ്. വിനീത് ശ്രീനിവാസനാണ് പാടിയത്.റൊമാൻസ് വിഭാഗത്തിലാണ് മധുരം ഒരുങ്ങിയിരിക്കുന്നത്. രണ്ട് തലമുറകളുടെ പക്വതയുള്ള പ്രണയത്തെക്കുറിച്ചാണ് ചിത്രം ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പങ്കുവയ്ക്കുന്നത്. ജോജു ജോർജിന്റെ നായികയായി ശ്രുതി രാമചന്ദ്രനും അർജുൻ അശോകന്റെ നായികയായി നിഖില വിമലും വേഷമിടുന്നു. നടൻ ഇന്ദ്രൻസും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Read Also: 33 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ അമ്മയും മകനും; സൈബർ ഇടങ്ങളുടെ ഹൃദയം കീഴടക്കിയ വിഡിയോ

അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ബദുഷ എൻ‌ എം, സൂരജ് പി‌എസ് എന്നിവരാണ് സഹനിർമാതാക്കൾ. ആശിക് ഐമറും ഫാഹിം സഫറും ‘മധുരത്തിന്റെ’ തിരക്കഥ ഒരുക്കിയിരിക്കുന്നു. ജിതിൻ സ്റ്റാനിസ്ലാവസാണ് ഛായാഗ്രാഹകൻ. ഹേഷാം അബ്ദുൽ വഹാബിന്റെ സംഗീതം. മഹേഷ് ഭുവനേന്ദ് എഡിറ്റർ. ധനുഷ് നായനാർ സൗണ്ട് ഡിസൈനറും ദിലീപ് നാഥ്‌ കലാസംവിധായകനുമാണ്.

Story highlights- aadam paadam song from madhuram movie