ജുലാൻ ഗോസ്വാമിയായി അനുഷ്ക ശർമ്മ; ശ്രദ്ധനേടി ചക്ദ എക്സ്പ്രസ് ടീസർ

January 6, 2022

ക്രിക്കറ്റ് പ്രേമികൾക്ക് പരിചിതമായ പേരാണ് വനിത ക്രിക്കറ്റിലെ ജുലാൻ ഗോസ്വാമിയുടേത്. 10 ഓവർ. മൂന്നു മെയ്ഡൻ. മൂന്നു വിക്കറ്റ്. ആരും നമിച്ചുപോകുന്ന ബൗളിങ് പ്രകടനത്തിലൂടെ 2017 ൽ ഇംഗ്ലണ്ടിനെ 228 എന്ന സ്കോറിൽ ഒതുക്കിയ ജുലാൻ ഗോസ്വാമിയുടെ പ്രകടനത്തെ ഇന്നും മറന്നുകാണില്ല ക്രിക്കറ്റ് പ്രേമികൾ. 35 ആം വയസ്സിലെ ജുലാന്റെ ആ പ്രകടം താരത്തെ പ്രിയതാരങ്ങളുടെ പട്ടികയിലേക്ക് ഉയർത്തി..രവീന്ദ്ര ജഡേജ അടക്കമുള്ളവർ അഭിനന്ദിച്ച ബംഗാളിൽനിന്നുള്ള ജുലാൻ ഗോസ്വാമി ഇന്ന് ഇന്ത്യയുടെ ഏറ്റവും പരിചയസമ്പത്തുള്ള താരങ്ങളിൽ ഒരാളാണ്.

ഇപ്പോഴിതാ ജുലാന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ പ്രോസിത് റോയ്. ചക്ദ എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജുലാനായി വേഷമിടുന്നത് അനുഷ്ക ശർമയാണ്. ക്രിക്കറ്റ് ആവേശം അലയടിക്കുന്ന ടീസറും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. ക്ലീൻ സ്ലേറ്റ് ഫിലിംസിന്റെ ബാനറിൽ അനുഷ്ക ശർമ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഭിഷേക് ബാനർജിയാണ്.

Read also; തൃശൂർ നഗരത്തിലെ ചുക്കുകാപ്പി വിൽപ്പനക്കാരൻ, ഒരു കോടി വേദിയിൽ നിന്നും ഫ്ളവേഴ്സ് കുടുംബത്തിലേക്ക്

അതേസമയം ചിത്രീകരണം ഉടൻ ആരംഭിക്കുന്ന ചിത്രം നെറ്റ്ഫ്ലിക്സ് റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങൾ ആരോക്കെയെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

Story highlights: anushka sharma as jhulan goswami