‘ദർശന ഐ ആം ക്രേസി എബൗട്ട് യു’, സോഷ്യൽ മീഡിയയുടെ മനം കീഴടക്കിയ സ്പോട്ട് ഡബ്ബുമായി ഗിരികുട്ടൻ
വൈറൽ പെർഫോമൻസുമായി വന്ന് സോഷ്യൽ ഇടങ്ങളുടെ മനം കവർന്ന കുരുന്ന് പ്രതിഭയാണ് ഗിരിനന്ദൻ ജിഷ്ണു എന്ന മൂന്നര വയസുകാരൻ. പ്രണവ് മോഹൻലാൽ പ്രധാന കഥാപാത്രമാകുന്ന ഹൃദയം എന്ന ചിത്രത്തിലെ ദർശന എന്ന ഗാനം പാടി അവതരിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ താരമായ ഗിരിനിന്ദൻ ഇപ്പോൾ കോമഡി ഉത്സവവേദിയിലും എത്തിയിരിക്കുകയാണ്.
കോമഡി ഉത്സവവേദിയിൽ സ്പോട്ട് ഡബ്ബ് ചെയ്യാനാണ് ഈ കുരുന്ന് എത്തിയത്. അച്ഛൻ ജിഷ്ണുവിന്റെ കൈകളിൽ ഇരുന്ന് വളരെ മനോഹരമായാണ് ഈ കുഞ്ഞുപ്രതിഭ സ്പോട്ട് ഡബ്ബ് ചെയ്യുന്നത്. മികച്ച പ്രതികരണങ്ങളാണ് ഈ കുരുന്നിന്റെ പ്രകടനത്തിന് വേദിയിൽ നിന്നും ലഭിക്കുന്നതും.
ദർശന എന്ന ഗാനത്തിനൊപ്പം പാട്ടിന് മുന്നോടിയായി പ്രണവ് പറയുന്ന ഡയലോഗും ദർശനയോട് പറയുന്ന വാക്കുകളുമടക്കം വളരെ മനോഹരമായി സ്പോട്ട് ഡബ്ബ് ചെയ്യുന്നുണ്ട് ഈ കൊച്ചുമിടുക്കൻ. ഡയലോഗുകൾക്ക് മോഡുലേഷൻ നൽകുന്നതിനൊപ്പം കുഞ്ഞുമോന്റെ എക്സ്പ്രഷനും നിറഞ്ഞ് കൈയടിക്കുന്നുണ്ട് സമൂഹമാധ്യമങ്ങൾ. ഇത്രയും ഡയലോഗുകൾ കാണാതെ പഠിച്ച് പറയുന്ന ഈ കുരുന്നിന് അഭിന്ദനപ്രവാഹങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജിഷ്ണു- ലക്ഷ്മി ദമ്പതികളുടെ മകനാണ് ഗിരിനന്ദൻ.
Story highlights: Girinandan Spot dubb