തലവേദനയ്ക്ക് ഉടനടി പരിഹാരം നൽകുന്ന ഒറ്റമൂലികൾ

January 27, 2022

എല്ലാവർക്കും തലവേദന അനുഭവപ്പെടാറുണ്ട്, വ്യത്യസ്ത തരത്തിലാണെന്നു മാത്രം. തലച്ചോറിൽ നിന്നുള്ള ഞരമ്പുകൾ, തലയുടെയും കഴുത്തിന്റെയും ഭാഗങ്ങളിലെ രക്തക്കുഴലുകളും പേശികളും, എന്നിങ്ങനെയുള്ളയിടങ്ങളിലും വിവിധ ഞരമ്പുകളിലും മറ്റും ഉണ്ടാകുന്ന അസ്വസ്ഥതകളുടെ ഫലമാണ് തലവേദന. ചിലർക്ക് വളരെ വേഗം തന്നെ തലവേദന മാറും. എന്നാൽ ചിലർക്ക് അത് ദിവസം മുഴുവനും നിലനിൽക്കും.

പുകവലി, മദ്യപാനം, നിർജലീകരണം, കൂടുതൽ ഉറങ്ങുന്നത്, ഉറക്കം കുറയുന്നത്, വേദനസംഹാരി ഗുളികകൾ കൂടുതൽ കഴിക്കുന്നത്, കണ്ണിന് കൂടുതൽ ആയാസം കൊടുക്കുന്നത് മുതലായ പ്രശ്നങ്ങൾ കൊണ്ടെല്ലാം തലവേദന വരാം. തലവേദനയ്ക്കായി മരുന്ന് കഴിക്കാതെ ഒറ്റമൂലികളിലൂടെ വേദന ശമിപ്പിക്കാം.

തലയിലെ രക്തക്കുഴലുകളുടെ വീക്കം കുറയ്ക്കുവാൻ ഇഞ്ചി സഹായിക്കുന്നു. ഇഞ്ചി നീരും നാരങ്ങയുടെ നീരും ചേർത്ത് യോജിപ്പിക്കുക. ഇത് ദിവസത്തിൽ രണ്ടു നേരം കുടിക്കുക. തലവേദനയ്ക്ക് ശമനമുണ്ടാകും.

Read Also: ‘ഒണക്കമുന്തിരി..’- ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മേഘ്‌നക്കുട്ടി; വിഡിയോ

കറുവാപ്പട്ട പൊടിച്ച്, അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് കുഴമ്പ് പരുവത്തിലാക്കി ഇത് നെറ്റിയിൽ പുരട്ടി 30 മിനിറ്റു നേരം വയ്ക്കുക. ശേഷം, ഇളം ചൂടുവെള്ളത്തിൽ കഴുകുക.തലവേദന പമ്പ കടക്കും. തുളസി ഇലകൾ ചവച്ചുകഴിക്കുകയും വെള്ളം തിളപ്പിച്ച് കുടിക്കുകയും ചെയ്യുന്നത് തലവേദനയ്ക്ക് ആശ്വാസം പകരും.

Story highlights- home remedies for headache