ഒറിജിനലിനെ വെല്ലും ഡ്യൂപ്ലിക്കേറ്റുകൾ; പാദരക്ഷകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാം

January 20, 2022

വിപണയിൽ ഡ്യൂപ്ലിക്കേറ്റ് ഉൽപന്നങ്ങള്‍ക്ക് ഇരയാകുന്ന ഒന്നാണ് പാദരക്ഷകൾ. ഓണ്‍ലൈനിലും പ്രാദേശിക മാര്‍ക്കറ്റുകളിലും ലഭിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ഉൽപന്നങ്ങള്‍ നമ്മുടെ പണം നഷ്ടമാക്കുന്നതിനൊപ്പം വളരെ വേഗത്തിൽ നശിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കളെ പറ്റിക്കുന്നതിനായി ഒറിജിനലിനെ വെല്ലുന്ന രീതിയിൽ നിർമ്മിച്ചാണ് വ്യാജന്മാർ വിപണിയിൽ എത്തുക. ഒറിജിനിലേത്, ഡ്യൂപ്ലിക്കേറ്റ് ഏത് എന്നു ബ്രാൻഡ് നിർമാതാക്കൾ പോലും സംശയിച്ചു പോകാം.

നിങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡിനെക്കുറിച്ച് ആദ്യം മനസിലാക്കുക. ബ്രാൻഡിന്റെ പ്രത്യേകതകളും നിർമാണ സ്ഥലവുമൊക്കെ അറിഞ്ഞിരിക്കാം. ഒപ്പം പാക്കറ്റിലുള്ള ലോഗോ, പേരിന്റെ അക്ഷരങ്ങൾ എന്നിവയും ശ്രദ്ധിക്കാം. ഫൂട്പാത്ത്, ഓൺലൈൻ കച്ചവട കേന്ദ്രങ്ങളിലാണ് വ്യാജൻമാർ ഒളിഞ്ഞിരിക്കുന്നത്. അതിനാൽ ബ്രാൻഡഡ് സാധനങ്ങൾ വാങ്ങുമ്പോൾ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നു വാങ്ങാൻ ശ്രദ്ധിക്കുക. ബില്ലോടു കൂടി സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളാണ് സുരക്ഷിതം.

നിരവധിപ്പേരാണ് ഇത്തരം തട്ടിപ്പിൽ വീഴുന്നത്. എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ നമുക്ക് ഈ വ്യാജന്മാരിൽ നിന്നു രക്ഷ നേടാം. വ്യാജന്മാർ ഗുണമേന്മയിൽ ദാരുണമായി പരാജയപ്പെടും. ഉത്തരവാദിത്തമുള്ള ഒരു ബ്രാന്‍ഡും അവരുടെ ഗുണനിലവാരത്തിൽ മായം ചേർക്കില്ല.

Read also:അങ്ങനെ എന്റെ മോനും ഒരു തുണയായി; സുമേഷിന്റെ സുപ്രിയയെ പരിചയപ്പെടുത്തി ലളിതാമ്മ

അതുകൊണ്ടുതന്നെ VKC പ്രൈഡ് ഇത്തരം വെല്ലുവിളികളെ അതിന്റെ വ്യാപാരമുദ്രയുള്ള ലോഗോ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നു. നിങ്ങൾ VKC വ്യാപാരമുദ്രയുള്ള ലോഗോ ചെരുപ്പിലും പാക്കിലും ഉറപ്പുവരുത്തുക. VKC പ്രൈഡിന് വളരെ നല്ല നിലവാരമുള്ളതിനാൽ ദീർഘകാലം നിലനിൽക്കുന്നു. ഉപഭോക്താക്കൾക്ക് നല്ല ജീവിതശൈലി പിന്തുടരാനുള്ള ഗുണമേന്മയുള്ളതും സത്യസന്ധമായ വിലയിലും സുഖകരവും, ഈടുനിൽക്കുന്നതുമായ പാദരക്ഷകളാണ് വി കെ സി എപ്പോഴും വിപണിയിൽ അവതരിപ്പിക്കാറുള്ളത്. ഒന്ന് ശ്രദ്ധിച്ചാൽ പ്രിയപ്പെട്ട ബ്രാൻഡിനൊപ്പം ന്യായമായ വിലയിൽ മികച്ച ക്വാളിറ്റിയും ദീർഘകാലം നിലനിൽക്കുന്നതുമായ പാദരക്ഷകൾ വളരെ എളുപ്പത്തിൽ തിരഞ്ഞെടുക്കാവുന്നതാണ്.

Story highlights: VKC pride footwears