ഗുരു സോമസുന്ദരവും ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്നു; ബാഡ്മിന്റൺ കളിയുടെ പശ്ചാത്തലത്തിൽ ‘കപ്പ്’ വരുന്നു

February 2, 2022

ബേസിൽ ജോസഫ് സംവിധായകനായ ഏറ്റവും പുതിയ ചിത്രമാണ് മിന്നൽ മുരളി. ചിത്രത്തിൽ പ്രതിനായകന്റെ വേഷത്തിലെത്തി പ്രേക്ഷക മനസുകളെ പിടിച്ചുലച്ച കഥാപാത്രമാണ് ഗുരു സോമസുന്ദരം. നടനും സംവിധായകനുമായ ബേസിലിനൊപ്പം ഗുരു സോമസുന്ദരം കൂടി എത്തുന്ന പുതിയ സിനിമയുടെ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. എന്നാൽ ഈ ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിക്കുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ബാഡ്മിന്റൺ കളിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കപ്പ് എന്ന ചിത്രത്തിലാണ് ഇരുവരും മുഖ്യകഥാപാത്രങ്ങളാകുന്നത്.

നവാഗതനായ സഞ്ജു വി സാമുവൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പ്. ചിത്രത്തിന്‍റെ നിര്‍മ്മാണം അനന്യ ഫിലിംസിന്‍റെ ബാനറില്‍ ആല്‍വിന്‍ ആന്‍റണിയാണ്. മാത്യു തോമസ് ആണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നമിത പ്രമോദ്, ആനന്ദ് റോഷന്‍, റിയ ഷിബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇന്ത്യക്ക് വേണ്ടി ബാഡ്മിന്റണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇടുക്കിയിലായിരിക്കും ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിക്കുക.

Read also: ഏതാണ് പെണ്ണും ചെറുക്കനും എന്ന് ചോദിച്ച പൊലീസുകാർ ഏറെ കൗതുകത്തോടെയാണ് ഞങ്ങളെ നോക്കിയത്- ഈ വിവാഹം ഭംഗിയുള്ള ഒരു തീരുമാനം ആയിരുന്നു; ഹൃദ്യമായ കുറിപ്പ്

അതേസമയം ഗുരു സോമസുന്ദരം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കപ്പ്. ഇതിന് പുറമെ മോഹൻലാൽ സംവിധാനം നിർവഹിക്കുന്ന ബറോസിലും താരം അഭിനയിക്കുന്നുണ്ട്. മിന്നൽ മുരളിയിൽ താരം അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് സിനിമ ആസ്വാദകർക്കിടയിൽ നിന്നും ലഭിച്ചത്. ടൊവിനോ തോമസിന്റെ പ്രതിനായകന്റെ വേഷത്തിലാണ് താരം ചിത്രത്തിൽ അഭിനയിച്ചത്.

Story highlights: basil joseph and guru somsundaram kappu