ദുൽഖറിന്റെ നായികമാരായി അദിതിയും കാജൽ അഗർവാളും; പ്രണയവും സൗഹൃദവും പറഞ്ഞ് ‘ഹേ സിനാമിക’ ട്രെയ്‌ലർ

February 17, 2022

യുവതാരങ്ങളിൽ ഏറെ ശ്രദ്ധനേടിയ താരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും അരങ്ങേറ്റം കുറിച്ച താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും. ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പാണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത്. സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രത്തിന് ശേഷം ദുൽഖറിന്റേതായി റിലീസിനൊരുങ്ങുകയാണ് ഹേ സിനാമിക എന്ന തമിഴ് ചിത്രം.

പ്രണയവും സൗഹൃദവും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ സിനിമ ആസ്വാദകർക്കിടയിൽ ശ്രദ്ധിക്കപ്പെടുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. ദുല്‍ഖറിന്റെ കഥാപാത്രം യാഴനും അദിതി റാവു അഭിനയിക്കുന്ന മൗനയും തമ്മില്‍ വിവാഹിതരാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

അടുത്തിടെ പുറത്തുവന്ന ചിത്രത്തിലെ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുൽഖറിന്റെ ആലാപനമാണ് പാട്ടിലെ മുഖ്യ ആകർഷണം. ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ ഒരുക്കിയ അച്ചമില്ലൈ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പങ്കുവെച്ചത്.

Read also: ‘ആകാശം പോലെ…’ സുഷിൻ ശ്യാമിന്റെ മനോഹരസംഗീതം, ‘ഭീഷ്മപർവ്വ’ത്തിലെ മെലഡി ഹിറ്റ്

‘ഹേയ് സിനാമിക’ സംവിധാനം ചെയ്യുന്നത് കൊറിയോഗ്രാഫർ ബൃന്ദയാണ്. ചിത്രത്തിൽ ദുൽഖറിനൊപ്പം കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാരായി വേഷമിടുന്നത്. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് മധൻ കർക്കിയാണ്. റിലയൻസ് എന്റർടൈന്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രീത ജയരാമൻ ആണ്.

അതേസമയം കൊറിയോഗ്രാഫർ ബൃന്ദ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാലോകം. കാക്ക കാക്ക, വാരണം ആയിരം, കടൽ, പികെ,തെരി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കൊപ്പം മലയാളത്തിൽ ബിഗ് ബ്രദർ, ആദ്യരാത്രി, അതിരൻ, മധുരരാജ  തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് കൊറിയോഗ്രാഫി ഒരുക്കിയത് ബൃന്ദയാണ്.

Story highlights: Dulquer Salmaan Hey Sinamika Trailer out