അവർ ഭക്ഷണം കഴിച്ച് വളരട്ടെ, പക്ഷെ…കുട്ടികളിലെ അമിതവണ്ണം തടയാൻ
കുട്ടികൾക്ക് നല്ല ഭക്ഷണം ചെറുപ്പം മുതൽ നൽകണം. എന്നാൽ കുട്ടികൾക്കുള്ള ഭക്ഷണം നൽകുമ്പോൾ ഏറ്റവും മികച്ച ഗുണപ്രദമായ ആഹാരം വേണം നൽകാൻ. ജങ്ക് ഫുഡ് ധാരാളമായി കഴിക്കുന്ന കുട്ടികളിൽ അമിതവണ്ണത്തിന് സാധ്യത കൂടുതലാണ്. പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കാൻ കുട്ടികളെ ശീലിപ്പിക്കണം. അതുപോലെ പയറുവർഗങ്ങൾ, നട്സ് പോലുള്ള വസ്തുക്കളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കടകളിൽ നിന്നും വാങ്ങിക്കുന്ന സോഡ, ജ്യൂസ് പോലുള്ള പാനീയങ്ങൾ കുട്ടികൾക്ക് നൽകുന്നത് ഒഴിവാക്കുക. ഇവയിലടങ്ങിയിരിക്കുന്ന അമിത അളവിലുള്ള പഞ്ചസാര കുട്ടികൾക്ക് ദോഷകരമാണ്.
കുട്ടികളിൽ ആഹാരത്തിന് മുൻപ് വെള്ളം കുടിയ്ക്കുന്ന ശീലം വളർത്തിയെടുക്കണം. ആഹാരത്തിന് അരമണിക്കൂർ മുമ്പെങ്കിലും വെള്ളം കുടിച്ചിരിക്കണം. ഇത് ആഹാരം അമിതമായി കഴിക്കുന്നത് ഒഴിവാക്കാൻ കുട്ടികളെ സഹായിക്കും. പ്രധാന ഭക്ഷണത്തിന് ഒപ്പമോ, ഭക്ഷണത്തിന് പകരമായോ പച്ചക്കറികൾ കഴിക്കുന്നത് ശീലമാക്കണം. ആഹാരത്തിന് ശേഷം പഴവർഗങ്ങൾ കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്.
Read also: അപ്രതീക്ഷിതമായി റോഡരികിൽ കണ്ടെത്തിയ സ്വർണ ക്യൂബ്, 87 കോടി വിലമതിക്കുന്ന സമ്മാനത്തിന് പിന്നിൽ…
അമിതമായി ശരീരഭാരം കൂടുന്നത് മുതിർന്നവരെ പോലെത്തന്നെ ഇപ്പോൾ കുട്ടികളിലും കണ്ടുവരുന്നുണ്ട്. ഇന്നത്തെ ജീവിത സാഹചര്യമാണ് കുട്ടികളിൽ അമിതമായി വണ്ണം വയ്ക്കാൻ കാരണമാകുന്നത്. ഇത് കുട്ടികളിൽ ഡിപ്രഷൻ പോലുള്ള അസുഖങ്ങൾക്ക് വരെ കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാവാതെ ശ്രദ്ധിക്കണം. ടെലിവിഷൻ, വീഡിയോ ഗെയിമുകൾ എന്നിവയ്ക്ക് മുന്നിൽ ദീർഘസമയം ചിലവഴിക്കുന്നത് അനുവദിക്കാതിരിക്കുക. മറിച്ച് കായിക ഇനങ്ങളിൽ കുട്ടികൾക്ക് കൂടുതൽ സമയം അനുവദിക്കണം.
Story highlights: Help Your Child to lose Overweight