പ്രായം വെറും നാല്; തയ്യാറാക്കുന്നത് അതിമനോഹരമായ കേക്കുകൾ- വിഡിയോ

March 24, 2022

ജീവിതത്തിൽ എപ്പോഴെങ്കിലും പാചകം ചെയ്യാത്തവരുണ്ടാകില്ല. എന്നാൽ അതൊരു ജീവിത നൈപുണ്യമാണെന്നതിൽ തർക്കമില്ല. ഒരു കലയായി കണ്ടാൽ പാചകം ആസ്വാദ്യകരമാണ് ഇഷ്ടമുള്ളവർക്ക്. അങ്ങനെ ചെറുപ്പത്തിൽ തന്നെ പാചക നൈപുണ്യത്തിലൂടെ താരമായി മാറിയിരിക്കുകയാണ് ഒരു നാലുവയസുകാരി.

ബേക്കിംഗ് കഴിവുകൾ കൊണ്ടാണ് എല്ലിസ് എന്ന നാലുവയസുകാരി തരംഗമായി മാറിയത്. കേക്ക് ആർട്ടിസ്റ്റ് കൂടിയായ അമ്മ ജോയി മകൾ കേക്ക് ലെയറിംഗ് ചെയ്യുന്നതിന്റെയും അത് അലങ്കരിക്കുന്നതിന്റെയും വിഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്. ജോയി ഇപ്പോൾ പങ്കുവെച്ച വീഡിയോയിൽ പെൺകുട്ടി ഒരു ദിനോസർ കേക്ക് അലങ്കരിക്കുന്നത് കാണാം.

Read Also: ഹലമാത്തി ഹബിബോ..’; ചടുലമായ ചുവടുകളുമായി ഒരു മുത്തശ്ശി- വിഡിയോ

വ്യത്യസ്ത തരം കേക്കുകൾ ഉണ്ടാക്കുന്ന എല്ലീസിന്റെ വിഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇൻസ്റ്റാഗ്രാം പേജുകൾ. റെയിൻബോ കേക്ക്, കപ്പ് കേക്കുകൾ, ഡബിൾ ലെയർ കേക്ക് എന്നിങ്ങനെ വിവിധയിനങ്ങളും കേക്കുകളാണ് എല്ലീസ് ഒരുക്കുന്നത്.

Read Also: അതുല്യയ്ക്ക് അതുല്യമായ സമ്മാനങ്ങളുമായി കല്ലുവും മാത്തുവും; ജനസ്വീകാര്യതനേടി ‘അടിച്ചുമോനെ’

അതേസമയം, മുൻപുതന്നെ അതിശയിപ്പിക്കുന്ന പാചക വിഡിയോകളുമായി സൈബര്‍ ഇടങ്ങള്‍ കീഴടക്കിയ ഒരു കുഞ്ഞു ഷെഫുണ്ട്, കോബ്. ആള് നല്ലൊരു ഷെഫ് ആണ്. അടുക്കളയില്‍ അമ്മയ്ക്കൊപ്പം പല പാചക പരീക്ഷണങ്ങളും നടത്താറുമുണ്ട്. ഈ കുഞ്ഞന്‍ ഷെഫിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും വൈറലായിട്ടുമുണ്ട്. രണ്ടുവയസുകഴിഞ്ഞതേയുള്ളു ഈ മിടുക്കൻ പാചകക്കാരന്.

Story highlights-  4-year-old girl’s baking skills