‘നന്ദകിഷോര ഹരേ..’; പാട്ട് വേദിയുടെ മനസ്സ് നിറച്ച ആലാപനവുമായി അമൃതവർഷിണി

March 24, 2022

മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ടെലിവിഷൻ പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർക്ക് ആരാധകരുമേറെയാണ്.

അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കുഞ്ഞ് പാട്ടുകാരിയാണ് അമൃതവർഷിണി. മനോഹരമായ ഒരു പാട്ടിലൂടെയാണ് അമൃതവർഷിണി വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറച്ചിരിക്കുന്നത്.

അതിമനോഹരമായ ആലാപനത്തിലൂടെയാണ് അമൃതവർഷിണി പ്രേക്ഷകരുടെയും വിധി കർത്താക്കളുടെയും പ്രിയപ്പെട്ട പാട്ടുകാരിയായത്. മനസ്സ് കവരുന്ന മനോഹരമായ ശബ്ദത്തിലൂടെ അമൃതവർഷിണി ആലപിച്ച പല ഗാനങ്ങളും പ്രേക്ഷകരുടെ മനം കവർന്ന ഗാനങ്ങളാണ്. അതിനാൽ തന്നെ ഈ കുഞ്ഞു പാട്ടുകാരിയുടെ പാട്ടിനായി കാത്തിരിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. അത്തരത്തിൽ പാട്ട് വേദിയുടേയും പ്രേക്ഷകരുടെയും മനസ്സ് നിറച്ച ഒരു ഗാനവുമായാണ് അമൃതവർഷിണി വീണ്ടും എത്തിയിരിക്കുന്നത്.

ഏകലവ്യൻ എന്ന ചിത്രത്തിലെ ‘നന്ദകിഷോര ഹരേ’ എന്ന ഗാനം അതിമനോഹരമായി ആലപിച്ചാണ് അമൃതവർഷിണി പ്രേക്ഷകരുടെ കയ്യടി നേടിയത്. പ്രേക്ഷകരോടൊപ്പം പാട്ട് വേദിയിലെ വിധികർത്താക്കളുടെയും മനസ്സ് നിറഞ്ഞ ഒരു നിമിഷമായി അത് മാറുകയായിരുന്നു.

Read More: “എങ്ങനെയാണ് ഒരാൾക്ക് ഇത്ര മനോഹരമായി പാടാൻ കഴിയുന്നത്”; അമൃതവർഷിണിയുടെ പാട്ടിൽ മിഴിയും മനസ്സും നിറഞ്ഞ് ശ്രീനിവാസ്

പ്രേക്ഷകർക്ക് മറക്കാനാവാത്ത അമൂല്യ നിമിഷങ്ങളാണ് പലപ്പോഴും ടോപ് സിംഗർ വേദിയിൽ അരങ്ങേറാറുള്ളത്. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്താറുണ്ട് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.

Story Highlights: Amritavarshini’s song