വെറുതെയൊരു പ്ലേ ചെയ്യാൻ പറഞ്ഞപ്പോൾ അനുവങ്ങ് അഭിനയിച്ച് റിയലിസ്റ്റിക്കാക്കിയല്ലോ; പ്രണയം പറയാൻ വേദിയിലെത്തിയ താരം, ചിരി വിഡിയോ
കളിയും ചിരിയും തമാശകളുമൊക്കെയായി പ്രേക്ഷകരിലേക്കെത്തിയ പരിപാടിയാണ് ഫ്ളവേഴ്സ് സ്റ്റാർ മാജിക്. സിനിമ സീരിയൽ വേദിയിലെ താരങ്ങൾ അണിനിരക്കുന്ന പരുപാടിയിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട യുവതാരമാണ് അനു. രസകരമായ വർത്തമാനങ്ങളും കൗണ്ടറുകളുമൊക്കെയായി എത്താറുള്ള അനുവിന്റെ വിഡിയോകൾക്ക് പ്രേക്ഷകരും ഏറെയാണ്. പ്രവാസികൾ ഉൾപ്പെടെ നിരവധി ആരാധകരുള്ള അനുവിനെ കാണാൻ സ്റ്റാർ മാജിക് വേദിയിലെത്തിയ സുഹൃത്തിനെയാണ് ഈ എപ്പിസോഡിൽ പരിചയപ്പെടുത്തുന്നത്.
പ്രിയ സുഹൃത്ത് റോഷൻ ചിരിവേദിയിൽ എത്തിയതോടെ സ്റ്റാർ മാജിക് താരങ്ങളോട് പോലും അനു പറയാതിരുന്ന ആ രഹസ്യം അവിടെ പരസ്യമാകുകയാണ്… സമൂഹമാധ്യമങ്ങളിൽ വൈറലായ അനുവിന്റെ ഒരു ഡയലോഗ് അപ്രതീക്ഷിതമായി കണ്ടതോടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. ചളി എന്ന് പറഞ്ഞ് സുഹൃത്തുക്കൾ അയച്ചുകൊടുത്ത വിഡിയോ തനിക്ക് ഏറെ ഇഷ്ടപെട്ടുവെന്നും പിന്നീട് ഇൻസ്റ്റഗ്രാമിൽ അനുവിനെ ഫോളോ ചെയ്യാൻ തുടങ്ങിയെന്നും പറഞ്ഞുതുടങ്ങിയ റോഷൻ, ഇരുവരുടെയും പ്രണയത്തെക്കുറിച്ചും വേദിയിൽ പറയുന്നുണ്ട്.
ആദ്യമൊക്കെ നിരവധി മെസേജുകൾ അയച്ചിട്ടും മറുപടി അയക്കാതിരുന്ന അനു പിന്നീട് ഒരു ഉദ്ഘാടനത്തിന്റെ കാര്യം പറഞ്ഞപ്പോൾ മറുപടി നൽകി. പിന്നീട് ഇരുവരുടെയും സൗഹൃദം വളർന്ന് ഇവിടെ വരെ എത്തിയിരുന്നുവെന്നുമാണ് റോഷൻ വെളിപ്പെടുത്തിയത്. എന്നാൽ തങ്ങളോട് എന്താണ് ഈ ബന്ധത്തെക്കുറിച്ച് ഇത്രയും നാൾ മറച്ചുവെച്ചതെന്ന് അവതാരക ലക്ഷ്മി നക്ഷത്ര അനുവിനോട് ചോദിക്കുമ്പോൾ സമയം വന്നിട്ട് പറയാമെന്ന് കരുതി താൻ വെയ്റ്റ് ചെയ്തുവെന്നും, പിന്നെ തന്നെ സ്നേഹിക്കുന്നവർക്ക് ഒരു വിഷമം ആവണ്ടല്ലോ എന്നും കരുതിയാണെന്നും രസകരമായി പറയുന്നുണ്ട് അനു. എന്നാൽ എപ്പിസോഡിന്റെ അവസാനമെത്തുമ്പോൾ ലക്ഷ്മി നക്ഷത്ര തന്നെ കഥയിലെ ട്വിസ്റ്റ് പറയുമ്പോൾ നിറഞ്ഞുചിരിക്കുകയാണ് ചിരിവേദിയും പ്രേക്ഷകരും.
Story highlights: Anu reveals her love story