മിന്നൽ മുരളി അപ്പൻ തമ്പുരാനും റോക്കി ഭായിയും കണ്ടുമുട്ടിയപ്പോൾ; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കുട്ടി താരങ്ങളുടെ കോമഡി സ്കിറ്റ്

March 30, 2022

ടെലിവിഷൻ പ്രേക്ഷകർക്ക് മുൻപിൽ എപ്പോഴും മികച്ച പരിപാടികളുമായി എത്താനാണ് ഫ്‌ളവേഴ്‌സ് ടിവി ശ്രമിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരിപാടികൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ഫ്‌ളവേഴ്‌സ് ടിവി. ഫ്‌ളവേഴ്‌സ് ടിവിയുടെ ഓരോ പ്രോഗ്രാമിനും വലിയ ജനപ്രീതിയാണുള്ളത്. പ്രായഭേദമന്യേയേയാണ് ചാനലിന്റെ പരിപാടികൾ മലയാളി പ്രേക്ഷകർ വീക്ഷിക്കുന്നത്. എല്ലാ പ്രായക്കാർക്കും ഇഷ്ടപെടുന്ന പരിപാടികൾ വിജയകരമായി പ്രേക്ഷകരിലേക്കെത്തിക്കാൻ ഫ്‌ളവേഴ്‌സ് ടിവി എന്നും ശ്രമിക്കാറുണ്ട്. അത്തരത്തിൽ പ്രേക്ഷകരുടെ ഇടയിൽ വലിയ രീതിയിൽ ജനപ്രിയമായ പരിപാടിയാണ് കോമഡി ഉത്സവം.

ജീവിതത്തിൽ വലിയ ടെൻഷനും പിരിമുറുക്കവും അനുഭവിക്കുന്നവർക്ക് വലിയ ആശ്വാസമാണ് കോമഡി ഉത്സവം നൽകുന്നത്. കോമഡി ഉത്സവത്തിന്റെ ചിരി വേദിയിൽ അരങ്ങേറുന്ന തമാശകൾ പ്രേക്ഷകർ മിക്കപ്പോഴും ഏറ്റെടുക്കാറുണ്ട്. സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ട പല കലാകാരെയും ജനങ്ങൾക്ക് മുൻപിലെത്തിക്കാൻ കോമഡി ഉത്സവത്തിന്റെ ചിരി വേദി ശ്രമിക്കാറുണ്ട്. മികച്ച ഒരു അവസരമാണ് അങ്ങനെ അസംഖ്യം കലാകാരന്മാർക്കും കലാകാരികൾക്കും ചിരി വേദി നൽകിയിട്ടുള്ളത്.

അതേ പോലെ തന്നെ പ്രേക്ഷകർക്ക് പൊട്ടിച്ചിരിയുടെ നിമിഷങ്ങൾ സമ്മാനിക്കുന്നതാണ് കോമഡി ഉത്സവ വേദിയിൽ കുട്ടി താരങ്ങൾ അവതരിപ്പിക്കുന്ന കോമഡി സ്കിറ്റുകൾ. വലിയ പ്രേക്ഷക സമൂഹമാണ് ഈ കൊച്ചു താരങ്ങളുടെ പ്രകടനം ആസ്വദിക്കുന്നത്. ഇപ്പോൾ പുതിയ ഒരു സ്‌കിറ്റുമായി വേദിയിലെത്തിയിരിക്കുകയാണ് താരങ്ങൾ.

ആറാം തമ്പുരാൻ സിനിമയുടെ ഒരു സ്പൂഫാണ് ഇത്തവണ ഈ കൊച്ചു താരങ്ങൾ വേദിയിലെത്തിച്ചത്. മിന്നൽ മുരളിയെ പോലെ മിന്നലടിച്ച് അമാനുഷിക കഴിവുകൾ നേടിയ അപ്പൻ തമ്പുരാനോടേറ്റ് മുട്ടി കണിമംഗലം കോവിലകം വാങ്ങാൻ ബോംബെയിൽ നിന്ന് റോക്കി ഭായ് എത്തുകയാണ്. ഇവർ തമ്മിലുള്ള രസകരമായ കൗണ്ടറുകളാണ് വേദിയിൽ ചിരി പടർത്തുന്നത്. കെജിഎഫ് എന്ന കന്നഡ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് റോക്കി. ചിത്രത്തിൽ കഥാപാത്രം പറയുന്ന ഡയലോഗുകളൊക്കെ വലിയ ഹിറ്റായിരുന്നു. ഈ ഡയലോഗുകളെ നർമത്തിൽ പൊതിഞ്ഞാണ് കൊച്ചു താരങ്ങൾ വേദിയിൽ എത്തിച്ചിരിക്കുന്നത്. എല്ലാതവണയും പ്രേക്ഷകരെയും വേദിയിലെ വിധികർത്താക്കളെയും പൊട്ടിച്ചിരിപ്പിക്കാറുള്ള കൊച്ചു താരങ്ങൾ ഈ തവണയും പതിവ് തെറ്റിച്ചില്ല.

Read More: ഇന്നസെന്റിന്റെ പാട്ടിനൊത്ത് നൃത്തം ചെയ്യാമോയെന്ന് എം ജി ശ്രീകുമാർ; ശേഷം വേദിയിൽ പിറന്നത് മനോഹരമായ നിമിഷങ്ങൾ

ഉത്സവവേദിയിലെ വിധികർത്താക്കളായ ഗിന്നസ് പക്രു, കലാഭവൻ പ്രചോദ്‌ എന്നിവർക്കൊപ്പം നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജും ഇത്തവണ വേദിയിൽ എത്തിയിരിക്കുകയാണ്. കോമഡി ഉത്സവ വേദിയിൽ എത്തുന്ന കലാകാരന്മാർക്ക് പൂർണ പിന്തുണയും പ്രോത്സാഹനവുമാണ് ഇവർ നൽകുന്നത്.

Story Highlights: Comedy ulsavam skit