സഞ്ചാരികളുടെ ഹൃദയം കവർന്ന നീലനഗരങ്ങൾ, നിറത്തിന് പിന്നിൽ…

March 24, 2022

യാത്രയെ സ്നേഹിക്കുന്നവർ നിരവധിയാണ്. പ്രത്യകേതകൾ നിറഞ്ഞ ഇടങ്ങൾ തേടിയാണ് ഓരോ ആളുകളും തങ്ങളുടെ യാത്രയ്ക്കുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത്. അത്തരത്തിൽ സഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങളിൽ ഒന്നാണ് രാജസ്ഥാനിലെ ജോധ്പൂർ. നിറം കൊണ്ടാണ് ഈ നഗരം സഞ്ചാരികളുടെ പ്രിയ ഇടമായി മാറുന്നത്. ജോധ്പൂരിലെ കോട്ടകൾക്കും വീടുകൾക്കും അടക്കം ഇവിടെ എങ്ങോട്ട് തിരിഞ്ഞാലും നീല നിറമാണ്. ഥാർ മരുഭൂമിയോട് ചേർന്ന് നിൽക്കുന്ന നീല നഗരം സൂര്യ നഗരം എന്ന പേരിലും അടിയപ്പെടാറുണ്ട്. 1429 ല്‍ റാഥോഡ് രജപുത്ര കുടുംബത്തിന്റെ തലവനായ റാവു ജോധയാണ് ഈ നഗരം സൃഷ്ടിച്ചത്.

അതേസമയം ലോകത്തിൽ മറ്റൊരിടത്ത് കൂടിയുണ്ട് ഇത്തരത്തിൽ ഒരു നീലനഗരം. യൂറോപ്പിലെ കൊബാൾട്ട് ബ്ലൂ സിറ്റി അഥവാ ഷെഫ്ചൗൺ ആണ് നീലനിറത്തിൽ നിറഞ്ഞ മറ്റൊരു നഗരം. എങ്ങോട്ട് തിരിഞ്ഞാലും നീല നിറത്തിലുള്ള കെട്ടിടങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. കെട്ടിടങ്ങൾക്ക് പുറമെ മതിലുകളും വീടുകളും വാതിലുകളും അടക്കം നീല നിറത്തിലാണ് പെയിന്റ് ചെയ്‌തിരിക്കുന്നത്‌. ഈ ഗ്രാമത്തിന് നീല നഗരം എന്ന് പേരിട്ടിരിക്കുന്നതിന് പിന്നിൽ നിരവധി കഥകളുമുണ്ട്.

Read also:ശ്രീനന്ദിന് വേണ്ടി കൈകോർക്കാം; അഭ്യർത്ഥനയുമായി മോഹൻലാലും

ഹിറ്റ്‌ലറെ പേടിച്ച് ഈ നഗരത്തിലേക്ക് പാലായനം ചെയ്ത ജൂതരുമായി ബന്ധപ്പെട്ടതാണ് ഇതിൽ ഏറ്റവും വിശ്വസനീയമായ കഥ. ജൂതമത വിശ്വാസ പ്രകാരം സ്വർഗത്തെ സൂചിപ്പിക്കുന്നതാണ് നീല നിറം. അതിനാലാണ് ജൂതന്മാർ തങ്ങളുടെ നഗരത്തിന് നീല നിറം നൽകിയത്. എന്നാൽ കൊതുകുകളെയും പ്രാണികളെയും തുരത്താനുള്ള മാർഗമായും സൗന്ദര്യവത്കരണത്തിന്റെ ഭാഗമായുമൊക്കെയാണ് ഈ ഗ്രാമത്തിന് നീല നിറം നൽകിയിരിക്കുന്നത് എന്ന് കഥകളും ഈ നഗരവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്.

1471 ൽ സ്ഥാപിതമായ ഈ നഗരത്തിലേക്ക് ആദ്യമൊക്കെ ആദ്യമൊക്കെ വിദേശികളെ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാൽ ഇന്ന് നീല നഗരത്തിലേക്ക് എത്തുന്ന സഞ്ചാരികൾ നിരവധിയാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഇടംനേടി കഴിഞ്ഞു യൂറോപ്പിലെ ഈ നീല നഗരം.

Story highlights: Extraordinary facts about the Blue City-Jodhpur