കുറുമ്പും കുസൃതിയുംനിറഞ്ഞ വർത്തമാനങ്ങളുമായി ടിയക്കുട്ടി, ഒരു മില്യണടിച്ച് സൂപ്പർ ബേബി

March 17, 2022

രസകരമായ വിഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയതാണ് ടിയക്കുട്ടി. കുറുമ്പ് വർത്തമാനങ്ങളും കളിയും ചിരിയുമൊക്കെയായി എത്താറുള്ള ടിയക്കുട്ടിയെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ‘അമ്മയും കുഞ്ഞും’ എന്ന പരുപാടിയാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലും സജീവസാന്നിധ്യമായി മാറിയ ടിയകുട്ടിയുടെ യുട്യൂബ് ചാനലിന് വൺ മില്യൺ സബ്സ്ക്രൈബേഴ്‌സ് ആയിരിക്കുകയാണ്. കേരളത്തിൽ ഇതാദ്യമായാണ് പത്ത് വയസിന് താഴെയുള്ള ഒരു കുട്ടിയുടെ ചാനലിന് ഒരു മില്യൺ സബ്സ്ക്രൈബേഴ്‌സ് ആകുന്നത്.

കുട്ടിവർത്തമാനങ്ങൾക്കൊപ്പം രസകരവും നിഷ്കളങ്കവുമായ വിഡിയോകളാണ് ടിയക്കുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. അതുകൊണ്ടുതന്നെ ഈ കുരുന്നിന്റെ വിഡിയോകൾ വലിയ രീതിയിൽ ആളുകളും ഏറ്റെടുത്തുകഴിഞ്ഞു. ഒമ്പത് വയസുകാരിയായ ടിയ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ടിയയ്ക്കൊപ്പം സഹോദരൻ അദ്വിക്കും വിഡിയോയിൽ പ്രത്യക്ഷപ്പെടാറുണ്ട്. പാലക്കാട്- ചാത്തംകുളം സ്വദേശിയായ ടിയ അഡ്വക്കേറ്റ് രജീഷിന്റെയും നിമിഷ രജീഷിന്റെയും മകളാണ്.

Read also: അന്ന് മലയാളികൾക്കായി എംജി പാടി ‘മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ…’ ഇന്ന് എംജിയുടെ മുന്നിൽ അതേ പാട്ടുമായി ശ്രീനന്ദ്, പാട്ട് വേദിയിലെ അസുലഭ നിമിഷങ്ങൾ

Read also: “എന്റെ ഹൃദയം കാണാനില്ല, ഒരാള് വന്ന് പാട്ടുപാടി അതെടുത്തോണ്ട് പോയി”; പാട്ടുവേദിയുടെ മനം കവർന്ന് മേഘ്നകുട്ടിയുടെയും എം ജെ യുടെയും ചിരി വർത്തമാനങ്ങൾ

അതേസമയം കുട്ടികളുടെ കുസൃതികളാണ് പലപ്പോഴും ടിയയുടെ വിഡിയോയിൽ കാണുന്നത്. സ്കൂളിൽ പോകാൻ മടികാണിക്കുന്ന കുട്ടിയായും ക്ലാസ് എടുക്കുന്ന ടീച്ചറായുമൊക്കെ മികച്ച പ്രകടനമാണ് ടിയക്കുട്ടി ഓരോ വിഡിയോയിലും പ്രത്യക്ഷപ്പെടുന്നത്. കുട്ടികളുടെ കുസൃതികളും കുറുമ്പുമൊക്കെ കാണിക്കുന്ന വിഡിയോ കുട്ടികളെപ്പോലെത്തന്നെ മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. എന്തായാലും ഇതിനോടകം ഒരു മില്യണിലധികം കാഴ്ചക്കാരെയും നേടി ഈ കുരുന്നും ഇവരുടെ യുട്യൂബ് ചാനലും.

Story highlights: Kerala’s first little YouTuber cross one million subscribers