‘ചാച്ചിക്കോ, ചാച്ചിക്കോ..കൊഞ്ചി കൊഞ്ചി’; പ്രേക്ഷകരുടെ മനസ്സ് നിറച്ച ആലാപനമധുരവുമായി മിയക്കുട്ടി

March 18, 2022

മലയാളി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.

അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കുഞ്ഞ് പാട്ടുകാരിയാണ് മിയ. കുറുമ്പും കുസൃതിയും നിറച്ച മിയക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങുംമുൻപ് തന്നെ പാട്ട് പാടി കൈയടി നേടിത്തുടങ്ങിയതാണ് ഈ കുഞ്ഞുഗായിക.

ഇപ്പോൾ വീണ്ടും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറച്ച ഒരു പാട്ടുമായി എത്തിയിരിക്കുകയാണ് ഈ കൊച്ചു ഗായിക. 1993-ൽ പുറത്തിറങ്ങിയ ‘കളിപ്പാട്ടം’ എന്ന ചിത്രത്തിലെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ‘ചാച്ചിക്കോ..കൊഞ്ചി കൊഞ്ചി’ എന്ന ഗാനം അതിമനോഹരമായി ആലപിച്ചാണ് മിയക്കുട്ടി പ്രേക്ഷക ഹൃദയം കീഴടക്കിയത്. രവീന്ദ്രൻ മാഷ് സംഗീതം നൽകിയ ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഗായകനും ടോപ് സിംഗർ വേദിയിലെ വിധികർത്താവുമായ എം ജി ശ്രീകുമാർ ആണ്. ബിച്ചു തിരുമലയാണ് ഗാനം രചിചിച്ചിരിക്കുന്നത്.

Read More: “എന്റെ ഹൃദയം കാണാനില്ല, ഒരാള് വന്ന് പാട്ടുപാടി അതെടുത്തോണ്ട് പോയി”; പാട്ടുവേദിയുടെ മനം കവർന്ന് മേഘ്നകുട്ടിയുടെയും എം ജെ യുടെയും ചിരി വർത്തമാനങ്ങൾ

പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ . അത്തരത്തിലൊരു നിമിഷമായി മാറുകയായിരുന്നു ഇതും.

Story Highlights: Miya sings kalippattam movie song