പ്രേക്ഷകർ നെഞ്ചേറ്റിയ പ്രണയജോഡികൾ വീണ്ടുമെത്തുന്നു; ‘സീതപ്പെണ്ണ്’ നാളെ മുതൽ

March 27, 2022

കേരളക്കരയിലെ ജനലക്ഷങ്ങൾ നെഞ്ചേറ്റിയ പ്രണയജോഡികൾ സീതയും ഇന്ദ്രനും വീണ്ടുമെത്തുന്നു. നാളെ (മാർച്ച് 28 ) മുതൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഫ്ളവേഴ്സ് ടിവിയിലൂടെയാണ് സീതയും ഇന്ദ്രനും നിങ്ങളുടെ സ്വീകരണമുറിയിലേക്ക് എത്തുന്നത്. സീതയുടെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുമ്പോൾ സീതപ്പെണ്ണ് എന്ന പേരിലായിരിക്കും പരമ്പര സംപ്രേക്ഷണം ചെയ്യുക. തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 നാണ് സീതപ്പെണ്ണ് കാഴ്ചക്കാരിലേക്ക് എത്തുക.

അതേസമയം ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയ സ്വാസികയും ഷാനവാസും തന്നെയാണ് സീതപ്പെണ്ണിലും നായികാനായകന്മാരായി എത്തുന്നത്. സീതയും ഇന്ദ്രനുമായി ഇരുവരും എത്തുന്ന പരമ്പര കുടുംബ ബന്ധത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. ഇരുവരുടെയും അതിമനോഹരമായ പ്രണയവും പറയുന്ന പരമ്പര കുടുംബപ്രേക്ഷകർക്ക് പുറമെ യുവ പ്രേക്ഷകരെയും വളരെയധികം ആകർഷിച്ചിരുന്നു.

Read also: 42 ആം വയസ്സിൽ മിസ്സിസ് ഇന്ത്യ യൂണിവേഴ്സ് കിരീടം- ശ്വേതയ്ക്കിത് 20 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള സ്വപ്ന സാഫല്യം

ഇപ്പോഴിതാ സീതപ്പെണ്ണ് എന്ന പരമ്പര പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുമ്പോൾ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകരും. സീത എന്ന പരമ്പര അവസാനിച്ച് രണ്ടുവർഷം പിന്നിടുമ്പോഴും സീതയ്ക്കും ഇന്ദ്രനും അവരുടെ പ്രണയത്തിനും ആരാധകർ ഏറെയാണ്. ആ സ്നേഹം തന്നെയാണ് പരമ്പര വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നതിന് പിന്നിലും. സ്വാസ്വികയ്ക്കും ഷാനവാസിനും പുറമെ ചില പുതുമുഖ താരങ്ങളും സീരിയലിൽ ഉണ്ടാകും.

Read also: പക്ഷികൾക്ക് ദാഹജലം നൽകാൻ ഒരു ലക്ഷം മൺപാത്രങ്ങൾ…നാരായണനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കാത്തിരിപ്പ് അവസാനിക്കുന്നു… പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ഇന്ദ്രനും സീതയും ഈ വരുന്ന തിങ്കളാഴ്ച മുതൽ പ്രേക്ഷകരുടെ സ്വീകരണമുറിയിൽ.

മറക്കാതെ കാണുക- സീതപ്പെണ്ണ് – തിങ്കൾ മുതൽ ശനിവരെ എല്ലാ ദിവസവും രാത്രി 7.30 ന്

Story highlights: Seethapennu from tomorrow onwards