ഇതാണ് യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ്; വിജയം എതിരാളിക്കൊപ്പം ആഘോഷമാക്കി ഒരു കുഞ്ഞു മിടുക്കി- വിഡിയോ
ജീവിതം വളരെയേറെ തിരക്കേറിയ പാതയിലൂടെ മുന്നേറുകയാണ്. ആർക്കും ഒന്നിനാണ് മാറ്റിവയ്ക്കാൻ സമയമില്ലാതായി. ഈ തിരക്കിനിടയിലും മനസുകവരുന്ന ഒരു കാഴ്ചയ്ക്കായി അൽപ്പം സമയമുണ്ടെങ്കിൽ ഒന്ന് കണ്ടുനോക്കു, തീർച്ചയായും നിങ്ങളുടെ ഉള്ളിൽ ഒരു മഞ്ഞുവീണ സുഖവും സന്തോഷവും അനുഭവപ്പെടും. രണ്ടു കൊച്ചു പെൺകുട്ടികളുടെ സ്നേഹംനിറഞ്ഞ വിഡിയോ ആണ് ശ്രദ്ധനേടുന്നത്.
ഒരു കായിക മത്സരം വിജയിച്ചതിന് ശേഷം ഒരു പെൺകുട്ടി തന്റെ എതിരാളിയ്ക്കൊപ്പമാണ് വിജയം ആഘോഷമാക്കിയത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 2 ദശലക്ഷത്തിലധികം തവണ ആളുകൾ കണ്ടു. ഇതാണ് യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ് എന്നാണ് വിഡിയോ കണ്ട ആളുകളുടെ പ്രതികരണം. സ്വന്തം വിജയത്തിന്റെ തിളക്കത്തിലും എത്തി മത്സരാർത്ഥിയെ ചേർത്തുപിടിക്കാൻ ആ കുഞ്ഞ് പെൺകുട്ടി കാണിച്ച മനസ് കൈയടി അർഹിക്കുന്നതാണ്.
വൈറലായ വിഡിയോയിൽ, ഒരു മത്സരത്തിൽ വിജയിച്ച പെൺകുട്ടിയുടെ കൈപിടിച്ച് റഫറി ഉയർത്തുന്നത് കാണാം. കുട്ടി അങ്ങേയറ്റം സന്തോഷവതിയാണ്. അതോടൊപ്പം തന്നെ ആ പെൺകുട്ടി എതിരാളിയെയും ആലിംഗനം ചെയ്യുകയും ചെയ്തു. വിജയം ഒന്നിച്ച് ആഘോഷിക്കാൻ എതിരാളിയുടെ കൈ ഉയർത്തി അവളെയും ഒരു വിജയിയാക്കി. ‘യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ് മറ്റുള്ളവരെ ഉയർത്തുകയാണ്.’ എന്നാണ് വിഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.
Read Also: ഡയാന പെന്റിയെ മലയാളം പഠിപ്പിക്കാൻ ശ്രമിക്കുന്ന ദുൽഖർ സൽമാൻ- രസികൻ വിഡിയോ
പെൺകുട്ടിയുടെ ദയയെ അഭിനന്ദിച്ച് നിരവധിപേരെത്തി. നടി അനുഷ്ക ശർമ്മയും വിഡിയോ ഏറ്റെടുത്തു.നിഷ്കളങ്കത നിറഞ്ഞ ബാല്യത്തിൽ മാത്രം കാണാൻ സാധിക്കുന്ന ചില മനോഹരമായ കാഴ്ചകളിൽ ഒന്നായാണ് പലരും ഈ വിജയത്തെ ഏറ്റെടുത്തത്.
Story highlights- Young girl celebrates her opponent after winning a match