കെ എസ് ചിത്ര പാടി അനശ്വരമാക്കിയ ഗാനവുമായി ദേവനന്ദക്കുട്ടി; എഴുന്നേറ്റ് നിന്ന് കൈയടിച്ച് വേദി

April 23, 2022

ഒരിക്കൽ കേട്ടാൽ പിന്നെയും പിന്നെയും കേൾക്കാൻ കൊതിയ്ക്കുന്ന അതിമനോഹരമായ ശബ്ദത്തിന് ഉടമയാണ് മലയാളികളുടെ പ്രിയഗായിക കെ എസ് ചിത്ര. ഇതിനോടകം ചിത്ര പാടി പാട്ട് പ്രേമികൾക്ക് സമ്മാനിച്ചത് ഒട്ടനവധി ഗാനങ്ങളാണ്. അത്തരത്തിൽ ചിത്രയുടെ സ്വാരമാധുരിയിൽ മലയാളി ഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞ ഗാനമാണ് ‘കാർവർണനെ കണ്ടോ സഖി…കാർവർണ്ണനേ…’ എന്ന ഗാനം. ഒരാൾ മാത്രം എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ വരികൾ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണ്. സംഗീതം ജോൺസൺ മാസ്റ്റർ.

ഇപ്പോഴിതാ ഈ ഗാനവുമായി പാട്ട് വേദിയിൽ എത്തുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ കുരുന്ന് ഗായിക ദേവനന്ദ. ചിത്രയുടെ ശബ്ദത്തിൽ മലയാളി ഹൃദയങ്ങളിൽ അലിഞ്ഞ ഗാനം അതിഗംഭീരമായാണ് ഈ കുരുന്നും ആലപിക്കുന്നത്. വരികൾ മുറിയാതെയും താളം തെറ്റാതെയും ഈ പാട്ട് പാടുന്ന കുഞ്ഞുമോൾക്ക് മുന്നിൽ നിറഞ്ഞ് കൈയടിക്കുകയാണ് ടോപ് സിംഗർ വേദിയും. ദേവനന്ദയുടെ അതിഗംഭീരമായ ആലാപന മികവിന് മുന്നിൽ ഗായകരായ എം ജി ശ്രീകുമാറും എം ജയചന്ദ്രനുമടക്കം എഴുന്നേറ്റ് നിന്ന് കൈയടിക്കുന്നുണ്ട്.

Read also: ഇത്ര മനോഹരമായി എങ്ങനെയാണ് പാടുക..? വൈഗക്കുട്ടിക്ക് നൂറിൽ നൂറ് മാർക്കും നേടിക്കൊടുത്ത പെർഫോമൻസ്….

ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും നിത്യ സുന്ദരമായി നിലനില്‍ക്കുന്ന ഗാനങ്ങളുമായി വന്ന് പ്രേക്ഷക ഹൃദയം കവരുന്ന കുരുന്ന് ഗായകരിൽ ഒരാളാണ് ദേവനന്ദയും. നേരത്തെയും ഈ കുഞ്ഞുമോളുടെ ഗാനങ്ങൾ ഈ വേദിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന ഒരുപിടി ഗാനങ്ങൾക്ക് പുറമെ കുരുന്നുകളുടെ കളിയും ചിരിയും മുഴങ്ങികേൾക്കുന്ന ഈ വേദി ഇന്ന് ലോകമലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ടോപ് സിംഗർ ആദ്യ സീസണെ ഹൃദയത്തിലേറ്റിയ മലയാളികൾ അതേ സ്നേഹത്തോടെയാണ് രണ്ടാം സീസണിലെ കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ചിരിക്കുന്നത്.

Story highlights: Devananda Singing KS Chithra Song