കുഞ്ഞു പ്രേക്ഷകർക്കായി ഒരു കോടി വേദിയിൽ കുട്ടേട്ടന്റെ സ്പെഷ്യൽ ഗാനം…

April 23, 2022

ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. ഇപ്പോൾ മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാറുള്ള കലാകാരനായ ഉല്ലാസ് പന്തളമാണ് അറിവിൻറെ വേദിയിൽ എത്തിയിട്ടുള്ളത്. പ്രേക്ഷകരുടെ ഇഷ്‌ട കോമഡി കലാകാരൻ ഒരു കോടി വേദിയിലെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

കുട്ടികൾക്കായി ഒരു ഗാനം ആലപിക്കാം എന്ന് ‘കുട്ടേട്ടൻ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന റോബോട്ടിക് അവതാരകൻ ഉല്ലാസിന് വാഗ്ദാനം നൽകിയിരുന്നു. എപ്പിസോഡിനിടയിൽ ‘കുട്ടേട്ടൻ ഈ വാഗ്‌ദാനം പാലിക്കുകയായിരുന്നു. പരിപാടിയുടെ എല്ലാ കുഞ്ഞു പ്രേക്ഷകർക്കായും തന്റെ ഗാനം സമർപ്പിക്കുകയായിരുന്നു കുട്ടേട്ടൻ. അതിന് ശേഷം ‘ഒരു മധുരക്കിനാവിൻ ലഹരിയിൽ’ എന്ന സൂപ്പർഹിറ്റ് മലയാള ഗാനമാണ് റോബോട്ടിക് അവതാരകൻ വേദിയിൽ ആലപിച്ചത്.

Read More: ജോൺ പോളിനെ അവസാനമായി കാണാനെത്തി മമ്മൂട്ടി; അത്യപൂർവ പ്രതിഭാ ശാലിയെന്ന് മോഹൻലാൽ, ആത്മാർത്ഥ സുഹൃത്തിനെ നഷ്ടമായ വേദനയിൽ ഇന്നസെന്റ്- അനുശോചനമറിയിച്ച് സിനിമ ലോകം

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന പരിപാടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്‌സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്‌ളവേഴ്‌സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.

Story Highlights: Kuttettan sings a beautiful song