ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് രസകരമായ മറുപടിയുമായി മീനൂട്ടി; ചിരി നിമിഷങ്ങൾ…
അഭിനേത്രിയായി വന്ന് അവതാരകയായി മലയാളി ഹൃദയത്തിൽ ഇടംനേടിയ കുഞ്ഞുമിടുക്കിയാണ് മീനാക്ഷി എന്ന മീനൂട്ടി. ഫ്ളവേഴ്സ് ടോപ് സിംഗർ അവതാരകയായ മീനൂട്ടി രസകരമായ സംസാര ശൈലികൊണ്ടും നിഷ്കളങ്കമായ പെരുമാറ്റം കൊണ്ടും ഇതിനോടകം മലയാളി ഹൃദയത്തിൽ ഇടംനേടിക്കഴിഞ്ഞു. ഇപ്പോഴിതാ പാട്ട് വേദിയിലെ മീനൂട്ടിയുടെ ചില രസകരമായ നിമിഷങ്ങളുടെ വിഡിയോയാണ് കാഴ്ചക്കാരിൽ ചിരി പടർത്തുന്നത്.
ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് വളരെ നിഷ്കളങ്കമായി ഉത്തരം പറയുകയാണ് മീനൂട്ടി. കാർകുഴലി എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് ചോദിക്കുമ്പോൾ ‘കാറിന്റെ കുഴൽ’ എന്നാണ് രസകരമായ രീതിയിൽ മീനൂട്ടി ഉത്തരം പറയുന്നത്. ഇതിനൊപ്പം നിറഞ്ഞ് ചിരിയ്ക്കുന്ന വേദിയിൽ പിന്നെയും ചില തമാശകൾ പറയുന്നുണ്ട് ഈ മിടുക്കി.
പാട്ട് പാടാൻ എത്തുന്ന കുരുന്നുകളെപ്പോലെത്തന്നെ ആസ്വാദകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയതാണ് മീനൂട്ടിയും. സിനിമകളിൽ സജീവമായിരുന്നെങ്കിലും ടോപ് സിംഗർ അവതാരകയായാണ് മീനാക്ഷി ജനപ്രീതി നേടിയത്. സ്വന്തം വീട്ടിലെ കുട്ടിയെന്ന സ്നേഹം ടോപ് സിംഗറിലൂടെ പ്രേക്ഷകരിൽ നിന്നും മീനൂട്ടിയ്ക്ക് ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ മീനൂട്ടിയുടെ കളിതമാശകൾ കേൾക്കാനായും കാത്തിരിക്കാറുണ്ട് ആരാധകർ.
Read also: ചിത്രത്തിൽ ആദ്യം കാണുന്നത് പക്ഷിയേയോ, മുതലയേയോ- വീണ്ടും കൗതുകമായി ഒരു ചിത്രം
കുരുന്നുകളുടെ പാട്ടുകൾക്കൊപ്പം രസകരമായ നിമിഷങ്ങളാണ് ഓരോ എപ്പിസോഡിലും പാട്ട് വേദി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അതിഗംഭീരമായ ആലാപന മികവുകൊണ്ട് കൈയടി നേടുന്ന കുരുന്നുകൾക്കൊപ്പം തമാശകളുമായി വിധികർത്താക്കളും വേദിയിൽ മനോഹര നിമിഷങ്ങളാണ് ഒരുക്കുന്നത്. അതിനൊപ്പം അതിഥികളായി സിനിമ മേഖലയിലെ പ്രമുഖരും ഗായകരും കുട്ടികുരുന്നുകളുടെ പാട്ട് ആസ്വദിക്കാനും അവർക്ക് പ്രോത്സാഹനം നൽകാനുമായി ടോപ് സിംഗറിൽ എത്താറുണ്ട്. ആലാപന മികവുകൊണ്ട് ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ പ്രേക്ഷകരുടെ പ്രിയ ഗായകരാണ് ടോപ് സിംഗർ വേദിയിലെ ഓരോ കുട്ടികളും. ഇതിനോടകം നിരവധി ആരാധകരേയും നേടിക്കഴിഞ്ഞു പാട്ട് വേദിയിലെ കൊച്ചുഗായകരും അവരുടെ പ്രിയപ്പെട്ട മീനൂട്ടി ചേച്ചിയും.
Story highlights; Meenakshi’s funny talks