70 കിലോയിൽ നിന്നും അറുപതുദിവസംകൊണ്ട് ഭാരം കുറയ്ക്കാൻ വർക്ക്ഔട്ട് പ്ലാനുമായി നവ്യ നായർ- വിഡിയോ
മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമായിരിക്കുകയാണ് നവ്യ നായർ.
നവ്യ നായർ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ചിത്രമാണ് ‘ഒരുത്തീ’. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ പ്രകാശ് സംവിധാനവും എസ് സുരേഷ് ബാബു രചനയും നിർവഹിക്കുന്ന ഒരുത്തീ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സ്ത്രീകളുടെ മനക്കരുത്തിന്റെ നേർക്കാഴ്ചയാണ് ചിത്രം പങ്കുവയ്ക്കുന്നത്.
6 വർഷത്തെ ഇടവേളയ്ക്കൊടുവിലാണ് നടി തിരികെയെത്തിയത്. ഇപ്പോൾ യൂട്യൂബ് ചാനലിലും സജീവമാണ് നവ്യ. ഇപ്പോഴിതാ, ഒരു വർക്ക്ഔട്ട് പ്ലാനുമായി എത്തിയിരിക്കുകയാണ് താരം. ഷൂട്ടിംഗ് തിരക്കിനിടയിൽ എഴുപതുകിലോയിലധികം ഭാരം കൂടിയെന്നും അതുകുറയ്ക്കാനായി അറുപതുദിവസത്തെ ഒരു വർക്ക് ഔട്ട് പ്ലാനിലാണ് പങ്കെടുക്കുന്നതെന്നും വീഡിയോയിലൂടെ നടി പങ്കുവയ്ക്കുന്നു.
Read Also: ഇത് വിജയത്തിന്റെ പാഠങ്ങൾ; ശ്രദ്ധനേടി ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ബാലന്റെ വിഡിയോ
ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് വേണമെങ്കിൽ നവ്യ നായരെ വിശേഷിപ്പിക്കാം. 2010 ൽ വിവാഹിതയായ നവ്യക്ക് ഒരു മകനാണുള്ളത്, സായ് കൃഷ്ണ. മകനൊപ്പമുള്ള നിമിഷങ്ങൾ നവ്യ സ്ഥിരമായി ആരാധകരുമായി പങ്കിടാറുണ്ട്.
Story highlights- navya nair workout plan