23 ലക്ഷം രൂപയ്ക്ക് കറുത്ത കുതിരയെ വാങ്ങി യുവാവ്; വെള്ളം വീണതോടെ കുതിരയുടെ നിറം ചുവപ്പ്!

April 24, 2022

മുകേഷും ഇന്നസെന്റും പ്രധാന വേഷങ്ങളിൽ എത്തിയ ചെറിയ ലോകവും വലിയ മനുഷ്യരും എന്ന സിനിമ കാണാത്ത മലയാളികൾ ഉണ്ടാകില്ല. സിനിമയുടെ പശ്ചാത്തലമൊന്നും ഓർമയിൽ ഇല്ലെങ്കിൽ പോലും ചിത്രത്തിലെ ഒരു പ്രധാന സീൻ ആരും മറക്കാൻ വഴിയില്ല. ഇന്നസെന്റിന്റെ കഥാപാത്രം വെളുത്ത പശുവിനെ കറുത്ത ചായം പൂശി വിൽക്കുന്ന സീൻ.

കുളിപ്പിക്കുമ്പോഴാണ് പശുവിനെ വാങ്ങിയവർക്ക് അമളി പറ്റിയത് മനസിലാകുന്നത്. പൊട്ടിച്ചിരി നിറച്ച ഈ രംഗം യഥാർത്ഥത്തിൽ സംഭവിക്കാൻ യാതൊരു വഴിയുമില്ല എന്ന് വിചാരിച്ചിരുന്നവരാണ് അധികവും. എന്നാൽ, ചിത്രമിറങ്ങി വർഷങ്ങൾക്കിപ്പുറം സമാനമായ ഒരു സംഭവം അരങ്ങേറിയിരിക്കുകയാണ് അങ്ങ് പഞ്ചാബിൽ.

പഞ്ചാബിൽ നിന്നുള്ള രമേഷ് കുമാർ എന്ന വ്യക്തി 22.65 ലക്ഷം രൂപ മുടക്കിയാണ് കരുത്തിന്റെ പ്രതീക്സ്മയ കറുത്ത കുതിരയെ സ്വന്തമാക്കിയത്. കുതിരയെ കുളിപ്പിച്ചപ്പോൾ തിളങ്ങുന്ന കറുത്ത ഷീൻ പെയിന്റ് ഇളകി കറുത്ത കുതിര സാധാരണ കാണാറുള്ള ചുവപ്പ് നിറമുള്ള കുതിരയായി മാറി.

Read Also: ഇവിടെ ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ ആകെ വേണ്ടത് സൈക്കിൾ ബാലൻസ് ആണ്- രസികൻ വിഡിയോയുമായി വൃദ്ധിക്കുട്ടി

പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ രമേഷ് കുമാറാണ് തന്നെ ഒരു സംഘം കുതിരക്കച്ചവടക്കാർ തട്ടിയെടുത്തതായി പരാതി നൽകിയിരിക്കുന്നത്. രമേഷ് കുതിരയെ വാങ്ങി വീട്ടിൽ കൊണ്ടുവന്ന് കുളിപ്പിപ്പോൾ പെയിന്റ് ഇളകി ചുവന്ന കുതിരയായി മാറി. തട്ടിപ്പുകാർക്ക് 7.6 ലക്ഷം രൂപ പണമായി നൽകി, ബാക്കി തുകയ്ക്ക് രണ്ട് ചെക്കുകൾ നൽകി. അതായത് ആകെ തുക ഏകദേശം 23 ലക്ഷം രൂപയായി. എന്തായാലും പ്രതികൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തു.

Story highlights- Punjab man buys black horse and colour washes away reveal red coat