ചിത്രം സൂപ്പർ ഹിറ്റിലേക്ക്-‘ആർആർആർ’ ടീമിന് സ്വർണനാണയം സമ്മാനിച്ച് രാം ചരൺ

April 4, 2022

എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് ‘ആർആർആർ’. തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം ഒമ്പത് ദിവസം കൊണ്ട് 850 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രം രാജ്യത്തുടനീളം ബ്ലോക്ക്ബസ്റ്റർ ആയപ്പോൾ ചിത്രത്തിലെ അല്ലൂരി സീതാറാം രാജുവായി അഭിനയിച്ച നടൻ രാം ചരൺ തന്റെ എല്ലാ ‘ആർആർആർ’ യൂണിറ്റ് അംഗങ്ങൾക്കും മറ്റ് സഹായികൾക്കും 10 ഗ്രാം സ്വർണ്ണ നാണയം സമ്മാനിച്ചിരിക്കുകയാണ്.

Read Also: കുഞ്ഞ് സഹോദരിയെ മടിയിൽ കിടത്തി ക്ലാസിൽ പങ്കെടുക്കുന്ന പത്ത് വയസുകാരി, ഹൃദ്യം ഈ വിഡിയോ

സൂപ്പർതാരങ്ങളായ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ അല്ലൂരി സീതാരാമ രാജു, കോമര ഭീം എന്നീ വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം ലോകമെമ്പാടും ഒന്നിലധികം ഭാഷകളിലാണ് റിലീസ് ചെയ്തത്.  എസ്എസ് രാജമൗലിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് കാണികൾ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

രണ്ട് വിപ്ലവകാരികളുടെ സാങ്കൽപ്പിക കഥയാണ് ‘ആർആർആർ’ പറയുന്നത്. ‘ആർആർആർ’ ന്റെ പൂർണ്ണരൂപം ‘രൗദ്രം രണം രുധിരം’ എന്നാണ്. ബോളിവുഡ് താരം ആലിയ ഭട്ടും ഹോളിവുഡ് നടി ഒലീവിയ മോറിസുമാണ് ‘ആർആർആർ’ എന്ന ചിത്രത്തിൽ നായികമാരായി എത്തുന്നത്. അജയ് ദേവ്ഗണും അതിഥിയായി എത്തുന്നു. അഭിനേതാക്കളായ സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ എന്നിവർ മറ്റു വേഷങ്ങളിൽ എത്തുന്നു.

Story highlights- Ram Charan gifts 10 grams of gold coin to his ‘RRR’ team