ഭാവതീവ്രമായ ഗാനാലാപനവുമായി പാട്ട് വേദിയിൽ കുഞ്ഞ് ശ്രീദേവ്…

April 15, 2022

ടോപ് സിംഗർ വേദിയിലെ കുഞ്ഞ് മിടുക്കനായ ശ്രീദേവിന്റെ പാട്ടിന് ആരാധകരേറെയാണ്. പാട്ടിനൊപ്പം തന്റെ തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയമികവ് കൊണ്ടും ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മനസ്സ് നിറക്കാറുള്ള ശ്രീദേവ് ഇപ്പോൾ മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു ഗാനവുമായി വേദിയിലെത്തിയാണ് പ്രേക്ഷകരുടെ മനം കവർന്നിരിക്കുന്നത്.

മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിലാണ് ‘വാത്സല്യം’ എന്ന ചിത്രത്തിന്റെ സ്ഥാനം. മലയാളികളുടെ പ്രിയപ്പെട്ട നടൻ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്‌ത ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളികളുടെ മഹാനടൻ മമ്മൂട്ടിയാണ്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളായ ലോഹിതദാസ് രചന നിർവഹിച്ച ‘വാത്സല്യത്തിലെ’ മനോഹരമായ ഒരു ഗാനമാണ് ‘അലയും കാറ്റിൻ ഹൃദയം..’ എന്ന് തുടങ്ങുന്ന ഗാനം. കൈതപ്രം എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എസ് പി വെങ്കിടേഷാണ്.

‘വാത്സല്യത്തിൽ’ ഗാനഗന്ധർവൻ യേശുദാസ് ആലപിച്ച് അനശ്വരമാക്കിയ ഈ ഗാനവുമായാണ് ശ്രീദേവ് ടോപ് സിംഗർ വേദിയിലെത്തിയത്. അതിമനോഹരമായ ആലാപനത്തിലൂടെയാണ് ശ്രീദേവ് ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മനം കവർന്നത്.

ടോപ് സിംഗർ വേദിയിലെ പ്രേക്ഷകരുടെ ഇഷ്ടഗായകരിൽ ഒരാളാണ് ശ്രീദേവ്. പാട്ട് വേദിയിൽ ശ്രീദേവും ജഡ്ജസും തമ്മിലുള്ള കളി ചിരിയും തമാശകളും വേദിയെ കൂടുതൽ രസകരമാക്കാറുണ്ട്. നേരത്തെ സംഗീത സംവിധായകൻ ദീപക് ദേവിനെ അനുകരിച്ച് ശ്രീദേവ് വേദിയിൽ ചിരി പടർത്തിയിരുന്നു.

Read More: വിഷു ആശംസകളുമായി മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും മമ്മൂക്കയും…

പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.

Story Highlights: Sreedev singing yesudas song