വിവാഹവേദിയിലേക്ക് പറന്നെത്തിയ വധു; വൈറൽ വിഡിയോ കണ്ടത് നാല് മില്യണിലധികം ആളുകൾ

April 21, 2022

രസകരമായ ചിത്രങ്ങളും വിഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കാറുണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് വിവാഹവേദിയിലേക്ക് പറന്നിറങ്ങുന്ന വധുവിന്റെ വിഡിയോ. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന വിവാഹത്തെ ഏറ്റവും മനോഹരമാക്കാൻ വ്യത്യസ്തവും കൗതുകം നിറഞ്ഞതുമായ മാർഗങ്ങൾ സ്വീകരിക്കുന്ന നിരവധിപ്പേരെ നാം കാണാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ സ്വന്തം വിവാഹത്തിന് ആകാശത്ത് നിന്നും വിവാഹവസ്ത്രത്തിൽ താഴേക്ക് പറന്നിറങ്ങുന്ന വധുവിന്റെ ചിത്രങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്.

കേൾക്കുമ്പോൾ അത്ഭുതം തോന്നുന്ന ഈ വിഡിയോ ഇതിനോടകം നാല് മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഹീലിയം ബലൂണുകളുടെ സഹായത്തോടെയാണ് വധു വരന്റെ അടുത്തേക്ക് ആകാശത്ത് നിന്നും പറന്നിറങ്ങുന്നത്. അതും ഒന്നും രണ്ടുമല്ല 250 ഹീലിയം ബലൂണുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇറ്റലിയിലാണ് രാജകീയ പ്രൗഢിയിലുള്ള ഈ വിവാഹ ആഘോഷങ്ങൾ നടന്നത്. ഇൻസ്റ്റഗ്രാമിലൂടെ വിവാഹ ആഘോഷത്തിന്റെ ഈ ചിത്രങ്ങൾ പങ്കുവെച്ചതോടെ നിരവധിപ്പേരാണ് കൗതുകം നിറഞ്ഞ ഈ വിഡിയോ ഷെയർ ചെയ്തതും.

Read also: ഇത് കറാച്ചിയിലെ ടാർസൻ; ഒറ്റരാത്രികൊണ്ട് സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയ 28 കാരനും പറയാനുണ്ട് ഹൃദയംതൊടുന്നൊരു ജീവിതകഥ

അതേസമയം സമ്മിശ്ര പ്രതികരണങ്ങളാണ് ഈ ചിത്രത്തിനും വിഡിയോയ്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്രയധികം സാഹസമായ ഈ ആഘോഷം വേണമായിരുന്നോ എന്ന് ചോദിക്കുന്നവരും, ഇത് വളരെയധികം ആർഭാടമായി എന്ന് അഭിപ്രായം പറയുന്നവരും നിരവധിയാണ്. എന്നാൽ ഇത് രാജകീയമാണെന്നും അതിമനോഹരമാണെന്നും പറഞ്ഞ് കമന്റുകൾ പങ്കുവയ്ക്കുന്നവരും ഉണ്ട്. ഒപ്പം ആകാശത്ത് നിന്നും പറന്നുവരുന്ന ഈ വധുവിനെ കണ്ടാൽ ഒരു മാലാഖയെപ്പോലെ ഉണ്ടെന്ന് അറിയിച്ചുകൊണ്ടും വിഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നുണ്ട്.

Read also: മനുഷ്യനെപ്പോലെ ഫോണിന് അഡിക്റ്റ്; ഗൊറില്ലയുടെ സ്ക്രീൻ സമയം വെട്ടിക്കുറച്ച് അധികൃതർ

story highlights: Viral Video of bride entry