“അദ്ദേഹത്തോട് ആർക്കാണ് പ്രണയം തോന്നാത്തത്”; മമ്മൂട്ടിക്കൊപ്പം പേരൻപിൽ അഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കുവെച്ച് അഞ്ജലി അമീർ
ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്ളവേഴ്സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.
അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. കേരളത്തിന്റെ കലാ-സാംസ്കാരിക രംഗത്തെ പല പ്രമുഖരും അറിവിന്റെ വേദിയിൽ അതിഥികളായി എത്തിയിട്ടുണ്ട്. ഇപ്പോൾ ട്രാൻസ് വുമണും നടിയുമായ അഞ്ജലി അമീർ ഒരു കോടി വേദിയിലെത്തിയ എപ്പിസോഡാണ് ശ്രദ്ധേയമാവുന്നത്.
പേരൻപ് എന്ന തമിഴ് ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിനെ പറ്റിയുള്ള ഓർമ്മകൾ അറിവിന്റെ വേദിയിൽ പങ്കുവെയ്ക്കുകയായിരുന്നു അഞ്ജലി. തമിഴ് സംവിധായകനായ റാം എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പേരൻപ്’. 2019 ൽ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരു പോലെ നേടിയത്.
പേരൻപിൽ മമ്മൂട്ടിയുടെ കഥാപാത്രമായ അമുദവന്റെ ഭാര്യയായിട്ടാണ് അഞ്ജലി അഭിനയിച്ചത്. മമ്മൂട്ടിയോടൊപ്പമുള്ള പ്രണയ സീനുകളിൽ തനിക്ക് കൂടുതലും ബഹുമാനവും പേടിയുമാണ് തോന്നിയതെന്നാണ് അഞ്ജലി പറയുന്നത്. എന്നാൽ അദ്ദേഹത്തോട് പ്രണയം തോന്നാൻ ബുദ്ധിമുട്ടില്ലെന്നും ആർക്കാണ് അദ്ദേഹത്തോട് പ്രണയം തോന്നാത്തതെന്നും അഞ്ജലി കൂട്ടിച്ചേർത്തു.
Read More: ‘ഇതാണ് യഥാർത്ഥ ചാമ്പിക്കോ’; പാട്ട് വേദിയിൽ ഒരു ചാമ്പിക്കോ നിമിഷം
മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്ളവേഴ്സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന പരിപാടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്ളവേഴ്സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.
Story Highlights: Anjali ameer about acting with mammootty