ചിരിയോടെ പിറന്നു; പിന്നീട് ആ ചിരി മങ്ങിയിട്ടില്ല- അപൂർവ്വരോഗവുമായി കുരുന്ന്
ചിരിച്ച മുഖത്തോടെ എല്ലാവരെയും കാണുന്നത് വളരെ സന്തോഷം പകരുന്ന ഒന്നാണ്. എന്നാൽ, അത് സ്ഥിരമായി നിലനിന്നാലോ? അപൂർവമായ ‘സ്ഥിരമായ പുഞ്ചിരി’ എന്ന അവസ്ഥയുമായി ജനിച്ച ഓസ്ട്രേലിയൻ വംശജയായ കുഞ്ഞാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കുഞ്ഞിന്റെ ഈ അപൂർവ്വമായ അവസ്ഥയെക്കുറിച്ച് ബോധവൽക്കരിക്കാൻ മാതാപിതാക്കൾ ഇൻസ്റാഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചുതുടങ്ങിയതോടെ ഈ കുഞ്ഞ് താരമായി മാറിയിരിക്കുകയാണ്.
2021 ഡിസംബറിൽ ബൈലാറ്ററൽ മാക്രോസ്റ്റോമിയയുമായാണ് അയ്ല സമ്മർ മുച്ച എന്ന പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞ് ഗർഭപാത്രത്തിലായിരിക്കുമ്പോൾ വായയുടെ കോണുകൾ ശരിയായി വരാത്ത ഒരു അപൂർവ്വ അവസ്ഥ. സൗത്ത് ഓസ്ട്രേലിയൻ വംശജയായ അയ്ലസിന്റെ മാതാപിതാക്കളായ ക്രിസ്റ്റീന വെർച്ചർ,ബ്ലെയ്സ് മുച്ച എന്നിവർ കുഞ്ഞിന്റെ വായ സാധാരണമല്ലെന്ന് അറിഞ്ഞപ്പോൾ ഞെട്ടി. ഈ അവസ്ഥയെക്കുറിച്ച് അറിയില്ലായിരുന്നു എന്നും മുൻപ് മാക്രോസ്റ്റോമിയ ബാധിച്ച ഒരാളെയും കണ്ടിട്ടില്ലായിരുന്നെന്നും മാതാപിതാക്കൾ പറയുന്നു. അതുകൊണ്ട് തന്നെ ഇതൊരു വലിയ ഞെട്ടലുളവാക്കി എന്നും പറയുന്നു.
ആദ്യമായി കണ്ടപ്പോൾ തന്നെ ഞെട്ടലായിരുന്നു. അതിന്റെ പേരിൽ അവർ ധാരാളം വിഷമങ്ങൾ അനുഭവിക്കുകയും ചെയ്തു. സൗത്ത് ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിലുള്ള ഫ്ലിൻഡേഴ്സ് മെഡിക്കൽ സെന്ററിലെ ഡോക്ടർമാർക്കും ഇത് പുതുമയുള്ള കേസ് ആയിരുന്നു. ജനനത്തിന് മുമ്പുള്ള സ്കാനുകളിൽ ഇത് കാണാതെ പോയതിനാലും അവർ ആദ്യം അമ്പരന്നു. അതുകൊണ്ടുതന്നെ മാതാപിതാക്കളെ ഈ അവസ്ഥയെക്കുറിച്ച് അറിയിക്കാൻ അവർ വളരെയധികം ബുദ്ധിമുട്ടി.
Read Also: ഫ്ളവേഴ്സ് മെഗാ ഷോയിൽ പങ്കെടുത്ത് കമൽഹാസൻ; വൻവരവേൽപ്പ് നൽകി ആരാധകർ, വിഡിയോ
ഗർഭകാലത്തെ പിഴവാണോ എന്നൊക്കെ ആദ്യം ചിന്തിച്ചിരുന്നുവെന്നും എന്നാൽ ഇത് എല്ലാവരുടെയും നിയന്ത്രണത്തിന് അപ്പുറമുള്ള കാര്യമായിരുന്നു എന്നും മാതാപിതാക്കൾ പറയുന്നു. ഒരു പഠനം അനുസരിച്ച് 14 കേസുകൾ മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഗർഭകാലത്തെ പിഴവാണോ എന്നൊക്കെ ആദ്യം ചിന്തിച്ചിരുന്നുവെന്നും എന്നാൽ ഇത് എല്ലാവരുടെയും നിയന്ത്രണത്തിന് അപ്പുറമുള്ള കാര്യമായിരുന്നു എന്നും മാതാപിതാക്കൾ പറയുന്നു. ഒരു പഠനം അനുസരിച്ച് 14 കേസുകൾ മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.
Story highlights- Baby born with ‘permanent smile’