‘ഓരോ സ്ത്രീയും ഒരു രാജ്ഞിയാണ്’- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് ഭാവന
തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. ലോക്ക് ഡൗൺ സമയത്ത് നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും നടി ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, മനോഹരമായൊരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി.
‘ഓരോ സ്ത്രീയും ഒരു രാജ്ഞിയാണ്, നമുക്കെല്ലാവർക്കും വാഗ്ദാനം ചെയ്യാൻ വ്യത്യസ്തമായ കാര്യങ്ങൾ ഉണ്ട് !!’ എന്ന കുറിപ്പിനൊപ്പമാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, മലയാളത്തിനപ്പുറം അന്യഭാഷകളിലും ശ്രദ്ധനേടിയ താരമാണ് ഭാവന. സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമടക്കം ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. ‘നമ്മള്’ എന്ന സിനിമയിലൂടെയാണ് ഭാവന സിനിമ മേഖലയിലേക്ക് എത്തിയത്. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ വേഗത്തിൽത്തന്നെ ശ്രദ്ധേയയായി.
സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി പ്രേക്ഷക ഹൃദയം കവർന്നു. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.
READ ALSO: ‘ജീവിതത്തിൽ ഏറ്റവും അധികം കാത്തിരുന്ന ദിനം’- വിവാഹചിത്രങ്ങൾ പങ്കുവെച്ച് എ ആർ റഹ്മാന്റെ മകൾ ഖദീജ
2018ൽ വിവാഹിതയായ ഭാവനയുടെ ഭർത്താവ് നവീൻ, കന്നഡ സിനിമാ നിർമാതാവും ബിസിനസുകാരനുമാണ്. ഭാവന അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു നവീൻ. അന്ന് മൊട്ടിട്ട സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
Story highlights- bhavana menon’s beautiful photoshoot