ആലിയ ഭട്ടിന്റെ ഗംഗുഭായ് ലുക്കിൽ തായ്ലൻഡിൽ നിന്നുമൊരു എൺപതുകാരി മുത്തശ്ശി- വിഡിയോ
ആലിയ ഭട്ട് നായികയായി എത്തിയ ‘ഗംഗുഭായ് കത്തിയവാഡി’ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം നേടിയിരുന്നു . ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്ത സഞ്ജയ് ലീല ബൻസാലി ചിത്രം ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തായ്ലൻഡിലെ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. അടുത്തിടെ ചിത്രം കണ്ട തായ് നടി അർച്ചപോൺ പൊക്കിൻപാക്കർ, ആലിയയെ പ്രശംസിച്ചിരുന്നു. ഇപ്പോൾ, ഗംഗുഭായ് കത്തിയവാഡിയിലെ രംഗങ്ങൾ പുനഃസൃഷ്ടിച്ച തായ് മുത്തശ്ശിയുടെ നിരവധി വിഡിയോകളും ചിത്രങ്ങളുമാണ് ശ്രദ്ധനേടുന്നത്.
മുത്തശ്ശി ചിത്രങ്ങളിൽ ഒരു വലിയ ചുവന്ന ബിന്ദിയും ദുപ്പട്ടയും ധരിച്ചിരിക്കുന്നതായി കാണാം. ഗംഗുഭായ് കത്തിയവാഡിയിലെ ഒരു രംഗം പുനഃസൃഷ്ടിച്ചിട്ടുമുണ്ട് എൺപതുകാരിയായ ഈ മുത്തശ്ശി. അതേസമയം, ആലിയ ഭട്ടിന്റെ കരിയറിൽ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് ‘ഗംഗുഭായ് കത്തിയവാഡി’ എന്ന ചിത്രം. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്തിയവാഡി നെറ്റ്ഫ്ലിക്സിൽ ഇപ്പോൾ റിലീസ് ചെയ്തു. 1960-കളിൽ മുംബൈയിലുണ്ടായിരുന്ന മാഫിയ ക്വീൻ ഗംഗുബായിയെ കേന്ദ്രീകരിച്ചുള്ള പിരീഡ് ഡ്രാമ വളരെയധികം ശ്രദ്ധനേടിക്കഴിഞ്ഞു.
ചിത്രത്തിലെ ഗാനങ്ങളും വളരെയേറെ പ്രശംസിക്കപ്പെട്ടിരുന്നു. അതേസമയം, ഗാംഗുഭായ് കത്തിയവാഡി കഴിഞ്ഞവർഷം ജൂലൈ 30 -ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും നീണ്ടുപോകുകയായിരുന്നു. ഡിജിറ്റൽ പ്രീമിയറിലേക്ക് പോകുന്നുവെന്ന വാർത്തകളുണ്ടായിരുന്നുവെങ്കിലും ഗംഗുഭായ് കത്തിയവാഡി തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രൊഡക്ഷൻ ഹൗസ് പെൻ ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചിരുന്നു.
Read Also: അമ്പരപ്പിച്ച് കമൽഹാസൻ ഒപ്പം ഫഹദും വിജയ് സേതുപതിയും- വിക്രം ട്രെയ്ലർ
1960 കളിൽ കാമാത്തിപുരയിൽ ജീവിച്ചിരുന്ന കത്തിയവാഡിയിലെ ഗാംഗുഭായ് എന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പങ്കുവയ്ക്കുന്നത്. ഒരു ജീവചരിത്ര കുറ്റാന്വേഷണ ചിത്രമാണ് ഗാംഗുഭായ് കത്തിയവാഡി. എസ് ഹുസൈൻ സെയ്ദി എഴുതിയ മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.
Story highlights- grandma recreates scenes from Gangubai Kathiawadi