കാളി ‘ദാസനും’ കമൽ ‘ഹാസനും’- പ്രിയതാരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ

May 10, 2022

കമൽ ഹാസൻ നായകനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം. മലയാളത്തിലെ ഒട്ടേറെ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഫഹദ് ഫാസിൽ , കാളിദാസ് ജയറാം എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഇപ്പോഴിതാ, കാളിദാസ് ജയറാം, തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കമൽ ഹാസനൊപ്പമുള്ള ഒരു ചിത്രം പങ്കിട്ടു. ചിത്രത്തിൽ ഇരുവരും പൊട്ടിച്ചിരിക്കുന്നത് കാണാം. ചിത്രം പങ്കുവെച്ചുകൊണ്ട്, കാളിദാസ് ജയറാം രസകരമായ ഒരു അടിക്കുറിപ്പും എഴുതി, അതിൽ “അദ്ദേഹം പറഞ്ഞു, കാളി”ദാസൻ” ,കമൽ “ഹാസൻ”.

മുമ്പ് ‘വിക്രം’ ടീമിൽ ചേരുമ്പോൾ, കാളിദാസ് ജയറാം കുറിച്ചതിങ്ങനെ; മഹാസമുദ്രമായ ഈ സിനിമയുടെ ഒരു തുള്ളി ആയതിൽ അങ്ങേയറ്റം സന്തോഷിക്കുന്നു..ഒരേയൊരു ആണ്ടവർകമൽ ഹാസൻ സാറിനൊപ്പം വീണ്ടും ചേരുന്നതിൽ സന്തോഷമുണ്ട്.. നന്ദി ലോകേഷ് കനകരാജ് സാർ ഈ അവസരത്തിന്’.

കാളിദാസിന്റെ അച്ഛനും നടനുമായ ജയറാമും കമൽ ഹാസനുമായി നല്ല സൗഹൃദം പുലർത്താറുണ്ട്. കമൽഹാസനോടുള്ള തന്റെ ആരാധന എപ്പോഴും പ്രകടിപ്പിക്കുകയും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം ജയറാമിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’ ജൂണിൽ റിലീസ് ചെയ്യും. കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ ഉടൻ ആരംഭിക്കും. വൻ താരനിരയിലെത്തുന്ന ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Read Also: ചിത്രത്തിലുള്ളത് ഷാരൂഖ് ഖാൻ അല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്- അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി അപരൻ

ചിത്രത്തിൽ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് സൂചന. വിക്രം’ എന്ന സിനിമ ഡിജിറ്റൽ ഡി-ഏജിംഗ് സാങ്കേതികവിദ്യ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് . റിപ്പോർട്ടുകൾ അനുസരിച്ച് ലോകേഷ് കനകരാജിന്റെ ‘വിക്രം’ എന്ന ചിത്രത്തിൽ ഒരു യുവ വേഷത്തിൽ 66-കാരനായ കമൽ ഹാസൻ എത്തും. ടീം അതിനായി ഡിജിറ്റൽ ഡി-ഏജിംഗ് സാങ്കേതികവിദ്യ യാണ് സ്വീകരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായാവും ഡി-ഏജിംഗ്‌ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നത്.

Story highlights- Kalidas Jayaram clicks a picture with kamal haasan