‘ഓ ഇഷാ..’- ഉള്ളുതൊട്ട് ‘മേജർ’ സിനിമയിലെ പ്രണയ ഗാനം

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പങ്കുവയ്ക്കുന്ന ചിത്രമാണ് മേജർ. ഹിന്ദി, തെലുങ്ക് ഭാഷകൾക്ക് പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. ജൂലൈ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. മഹേഷ് നിർമ്മിച്ച ഈ ചിത്രത്തിൽ ആദിവി ശേഷ് മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ ഒരു പ്രണയഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
താജ് ഹോട്ടൽ ഉൾപ്പെടെ നേരിട്ട ഭീകരാവസ്ഥ ചിത്രം പങ്കുവയ്ക്കുന്നുണ്ട്. ശശികിരണ്‍ ടിക്ക സംവിധാനം നിർവഹിച്ചിരിക്കുന്നു. സോണി പിക്ചേഴ്സ്, എ + എസ് മൂവീസ് എന്നിവയുമായി സഹകരിച്ച് മഹേഷ് ആണ് മേജർ നിർമിക്കുന്നത്. സായി മഞ്ജ്രേക്കർ, ശോഭിത ധൂലിപാല, പ്രകാശ് രാജ്, രേവതി, മുരളി ശർമ എന്നിവരും മേജറിൽ അഭിനയിക്കുന്നു. പൃഥ്വിരാജ് നായകനായി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 9 ന് ശേഷം സോണി പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ചിത്രമാണ് മേജര്‍.
Read Also: കയറിലൂടെ കൂളായി നടന്നുനീങ്ങുന്ന പ്രണവ്; ശ്രദ്ധനേടി താരത്തിന്റെ സ്ലാക്ക് ലൈൻ വാക്ക് വിഡിയോ
മുംബൈ താജ് മഹല്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് 2008 നവംബര്‍ 26-ന് നടന്ന ഭീകരാക്രമണത്തില്‍ ബന്ദികളാക്കപ്പെട്ട നിരവധി പേരുടെ ജീവന് രക്ഷിച്ചയാളാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്. ഭീകരരില്‍ നിന്നും 14 ബന്ദികളെ രക്ഷിച്ചതിന് ശേഷമായിരുന്നു സന്ദീപ് ഉണ്ണിക്യഷ്ണന്റെ ധീരചരമം.
Read Also: ആലിയ ഭട്ടിന്റെ ഗംഗുഭായ് ലുക്കിൽ തായ്ലൻഡിൽ നിന്നുമൊരു എൺപതുകാരി മുത്തശ്ശി- വിഡിയോ
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ ജനനം. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
Story highlights- major movie song