ഭീകരമായ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ പകർത്തി യുവാവ്; അപ്രതീക്ഷിതമായി ദിശമാറ്റി പാഞ്ഞടുത്ത് കാറ്റ്- അമ്പരപ്പിക്കുന്ന കാഴ്ച

May 6, 2022

പ്രകൃതി സംഹാരതാണ്ഡവമാടുമ്പോൾ അവ ക്യാമറയിൽ പകർത്താൻ ധൈര്യമുണ്ടാകുന്നവർ വിരളമാണ്. അപകടസ്ഥലത്തുനിന്നും എത്രയും വേഗം രക്ഷപ്പെടണം എന്ന ചിന്തയിലായിരിക്കും എല്ലാവരും. എന്നാൽ, രക്ഷപ്പെടുന്നതിനു തൊട്ടുമുൻപ് വരെ ചുഴലിക്കാറ്റിന്റെ തീവ്രത ക്യാമറയിൽ പകർത്തിയിരിക്കുകയാണ് ഒരു വ്യക്തി.2022 ഏപ്രിൽ 29-ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ മിഡ്‌വെസ്റ്റേൺ സ്റ്റേറ്റായ കൻസസിലെ ആൻഡോവർ പട്ടണത്തിലൂടെ ശക്തമായ ഒരു ചുഴലിക്കാറ്റ് വീശി.

ചുഴലിക്കാറ്റിന്റെ തീവ്രത രേഖപ്പെടുത്തുന്ന നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഭീതി ഉണർത്തുന്ന ഒരു കാഴ്ച്ചയാണ് കൂട്ടത്തിൽ ശ്രദ്ധനേടുന്നത്. ചുഴലിക്കാറ്റ് ദൂരെയുള്ള സ്ഥലങ്ങളെല്ലാം തകർത്ത് പാഞ്ഞുപോകുകയാണ് വിഡിയോയിൽ. വീടിനുള്ളിൽ നിന്നാണ് ഒരാൾ ഈ ദൃശ്യങ്ങൾ പകർത്തുന്നത്.

മറ്റൊരു ദിശയിലേക്ക് നീങ്ങിയിരുന്ന ചുഴലിക്കാറ്റ് പെട്ടെന്നാണ് വിഡിയോ പകർത്തുന്ന വ്യക്തിയുടെ വീടിനെ ലക്ഷ്യമാക്കി നീങ്ങിയത്. അപ്രതീക്ഷിതമായ ഈ വരവിൽ ഭയന്നുപോയ ആൾ വിഡിയോ അവസാനിപ്പിച്ച് രക്ഷപെടാൻ ശ്രമിക്കുകയാണ്. പിന്നീടെന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെങ്കിലും വിഡിയോയിൽ ആ ചുഴലിക്കാറ്റിന്റെ ഭീകരത വളരെ വ്യക്തമാണ്.

നാഷണൽ വെതർ സർവീസ് നടത്തിയ ഒരു പ്രാഥമിക സർവേ കണക്കാക്കുന്നത്, കാറ്റിന്റെ വേഗത മണിക്കൂറിൽ 249.4 കിലോമീറ്റർ വേഗതയിൽ ആയിരുന്നു.ഈ ചുഴലിക്കാറ്റ് 21 മിനിറ്റോളം ആൻഡോവറിൽ സജീവമായിരുന്നു. 1,000-ലധികം കെട്ടിടങ്ങൾ നശിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read Also: ഡ്രൈവർമാരെ ഭയപ്പെടുത്തി ടണലിനുള്ളിൽ ഭീമൻ കുഴി, അടുത്തെത്തിയാൽ മറ്റൊന്ന്; കണ്ണിനെ കുഴപ്പിച്ച് ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ- വിഡിയോ

ചുഴലിക്കാറ്റിനിടയിൽ ഒരു കാറിൽ ഇടിമിന്നലേൽക്കുന്നതിന്റെ അപൂർവ്വ ദൃശ്യവും അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ഇടിശബ്ദം മുഴങ്ങിയപ്പോൾ തന്നെ കാര് തിരിച്ച് പോകാൻ ശ്രമിക്കുകയായിരുന്നു മിന്നലേറ്റ കാറിലുള്ളവർ. കണ്ണുചിമ്മുന്ന വേഗതയിലാണ് ആ മിന്നൽ കാറിൽ പ്രഹരമേല്പിച്ചത്. ഒന്ന് കണ്ണടച്ചു തുറന്നാൽ നഷ്ടമാകുമായിരുന്ന വേഗതയാണ് മിന്നലിനുണ്ടായിരുന്നത്. കാറിന്റെ പിൻവശത്തെ വിൻഡോയിലാണ് ഇടിമിന്നൽ പതിച്ചത്.

Story highlights-  Man films Andover Tornado