‘കണ്ണെഴുതി പൊട്ടുംതൊട്ട്..’- പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ

May 23, 2022

മലയാളികളുടെ മനസിൽ മഞ്ജു വാര്യരോളം ഇടംനേടിയ നടിമാർ ചുരുക്കമാണ്. അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മഞ്ജു വാര്യർ മലയാള സിനിമയുടെ മുതൽക്കൂട്ടായി നിലകൊള്ളുകയാണ്. സിനിമയിൽ സജീവമായിരുന്ന മൂന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും പതിനാലു വർഷങ്ങൾ വേണ്ടിവന്നു മഞ്ജു വാര്യർക്ക് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താൻ. എന്നാൽ, രണ്ടാം വരവിൽ നടി കൂടുതൽ അമ്പരപ്പിക്കുകയാണ്. വൈവിധ്യമാർന്ന വേഷങ്ങളും മറ്റു ഭാഷകളിൽ നിന്നുള്ള അവസരങ്ങളുമൊക്കെയായി മഞ്ജു വാര്യർ തിരക്കിലാണ്. 

ഇപ്പോഴിതാ, സെറ്റിൽ നിന്നുള്ള ചില ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി. മഞ്ജു വാര്യർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെവേഗം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. അതേസമയം, മലയാളത്തിന് പുറമെ തമിഴിലും സജീവമാകുകയാണ് നടി.

ധനുഷ് നായകനായ ‘അസുരൻ’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ശേഷം മഞ്ജു വാര്യർ അടുത്ത തമിഴ് ചിത്രത്തിലേക്ക് ചേക്കേറുകയാണ്. ഇത്തവണ തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനൊപ്പമാണ് മഞ്ജു വേഷമിടുന്നത്. ‘എകെ 61’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അജിത്തിനൊപ്പം നായികയായി മഞ്ജു വാര്യർ എത്തുന്നത്.

സംവിധായകൻ എച്ച് വിനോദാണ് ചിത്രമൊരുക്കുന്നത്. അജിത്ത് തുടർച്ചയായി മൂന്നാം തവണയും എച്ച് വിനോദിനൊപ്പം സഹകരിക്കുന്നു. ഇതു വരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ ആരംഭിച്ചു. ‘നേർക്കൊണ്ട പാർവൈ’, ‘വലിമൈ’ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ഇരുവരും മുൻപ് ഒന്നിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ‘എകെ 61’ ഒരു ത്രില്ലറാണ്, കൂടാതെ വമ്പൻ ബജറ്റിലാണ് ചിത്രം ഒഒരുങ്ങുന്നത്. ചെന്നൈ മൗണ്ട് റോഡിന്റെ ഒരു വലിയ സെറ്റും ഹൈദരാബാദ് സ്റ്റുഡിയോയിൽ ഒരു ബാങ്കും ‘എകെ 61’ ന്റെ നിർമ്മാതാക്കൾ സ്ഥാപിച്ചിട്ടുണ്ട്.

Read Also: മഴക്കാലമാണ് കരുതിയിരിക്കുക ഡെങ്കിപ്പനിയെ

അതേസമയം, പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘ജാക്ക് ആൻഡ് ജിൽ’, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങളാണ് മഞ്ജു വാര്യർ നായികയായി റിലീസ് ചെയ്തിരിക്കുന്നത്.

Story highlights- manju warrier shares location photos