മഴയെത്തുംമുൻപ്; മഴക്കാല രോഗങ്ങൾ തടയാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

June 8, 2023

കേരളത്തിൽ ഇത്തവണ മഴ അല്പം വൈകുകയാണ്. ആഴ്ചകൾക്കുള്ളിൽ കാലവർഷം പൂർണമായും എത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ, മഴക്കാലത്ത് ചൂടിൽ നിന്ന് ആശ്വാസം ലഭിക്കുമെങ്കിലും ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, മഴക്കാലത്ത് പ്രതിരോധശേഷി ഗണ്യമായി കുറയുന്നതിനാൽ രോഗസാധ്യത വളരെയധികമാണ്. അണുബാധകൾ, ദഹന പ്രശ്നങ്ങൾ, അലർജികൾ എന്നിവയെല്ലാം ഉണ്ടാകുന്നത് സാധാരണമാണ്.

മൺസൂൺ കാലത്ത് സൂപ്പുകൾ ശീലമാക്കുന്നത് നല്ലതാണ്. പോഷകങ്ങൾ അടങ്ങിയിട്ടുള്ള ചൂടുള്ള സൂപ്പുകൾ വയറിനും ആശ്വാസം പകരും, ദഹന പ്രശ്നങ്ങളും ഉണ്ടാകില്ല. കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത ചിക്കൻ സൂപ്പും വെജിറ്റബിൾ കോൺ സൂപ്പും ആരോഗ്യത്തിന് വളരെ നല്ലതാണ്.

ചൂടുകാലത്താണ് സാധാരണയായി പഴങ്ങൾ ധാരാളം കഴിക്കേണ്ടത്. കാരണം ജലാംശം നിലനിർത്തേണ്ടതുണ്ട്. എന്നാൽ, ഞാവൽ പഴം, പ്ലം പോലുള്ള പഴങ്ങൾ മഴക്കാലത്ത് ശീലമാക്കാം. ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് പ്ലം. കരൾ രോഗത്തെ ചെറുക്കുന്ന ബയോ ആക്റ്റീവ് ഫൈറ്റോകെമിക്കലുകൾ ഞാവൽ പഴത്തിലും അടങ്ങിയിരിക്കുന്നു.

Read Also: മരണം മുന്നിൽകണ്ട അമ്മയുടെ അവസാന ആഗ്രഹം സഫലമാക്കി മകൻ- ഉള്ളുതൊട്ടൊരു കാഴ്ച

പ്രോടീൻ സമ്പുഷ്ടമായ പയർവർഗങ്ങൾ മുളപ്പിച്ചു കഴിക്കുന്നത് മഴക്കാല ആരോഗ്യത്തിന് ഗുണകരമാണ്. കാരണം മുളപ്പിച്ച ഭക്ഷണം രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. മഴക്കാലം എന്നതിലുപരി കൊവിഡ് പ്രതിരോധത്തിനും മുളപ്പിച്ച ഭക്ഷണം ശീലമാക്കാം.

Story highlights- Must Eat foods in monsoon