റൈഡിനിടെ റോളർകോസ്റ്റർ നിലച്ചു- റൈഡർമാർ 235 അടി ഉയരത്തിൽ കുടുങ്ങിയപ്പോൾ- വിഡിയോ

May 17, 2022

പലരുടെയും പേടി സ്വപ്നമാണ് റോളർകോസ്റ്റർ. അമ്യൂസ്‌മെന്റ് പാർക്കുകളിൽ ഏറ്റവുമധികം സാഹസികത ആവശ്യപ്പെടുന്ന റോളർകോസ്റ്റർ യാത്രകൾ ആകാശത്തോളം ഉയരത്തിലാണ് ഒരുക്കാറുള്ളത്. താഴെനിന്ന് കാണുന്നവർക്ക് പോലും ഭയം തോന്നിയേക്കാവുന്ന റോളർകോസ്റ്റർ റൈഡ് ഉയരങ്ങളിൽ എത്തിയപ്പോൾ നിലച്ചുപോയാലോ? അങ്ങനെയൊരു കാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

യുകെയിലെ ഒരു അമ്യൂസ്‌മെന്റ് പാർക്കിൽ സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഒരുങ്ങിയതാണ് റോളർകോസ്റ്റർ. എന്നാൽ റൈഡിനിടെ തകരാറിനെ തുടർന്ന് 235 അടി ഉയരത്തിൽ റോളർകോസ്റ്റർ പ്രവർത്തന രഹിതമായി. ബ്ലാക്ക്‌പൂൾ പ്ലെഷർ ബീച്ചിൽ, റോളർകോസ്റ്റർ അതിന്റെ ഏറ്റവും ഭയാനകമായ കുത്തനെയുള്ള ഉയരത്തിൽ എത്തിയപ്പോഴാണ് സംഭവം.

Read Also: മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയുമായി രക്ഷിത് ഷെട്ടിയുടെ ‘777 ചാർളി’; മലയാളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് – ട്രെയ്‌ലർ

സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
സാലി എഹ്‌ലെൻ എന്നയാളാണ് വിഡിയോ പോസ്റ്റ് ചെയ്തത്. യാത്രക്കാരെല്ലാം ചേർന്ന് ഒരു സ്ഥലത്ത് നിരന്നു നിൽക്കുന്നത് വിഡിയോയിൽ കാണാം. എന്തായാലും സംഭവത്തിൽ ആർക്കും പരിക്കില്ല.ഇവിടെ റോളർകോസ്റ്റർ തകരാറിലാകുന്നത് ഇതാദ്യമല്ല. 2021 ഏപ്രിലിൽ ഇതേപോലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

Read Also: ‘ഒരു പക്ഷെ അയാളായിരിക്കുമോ അത് ചെയ്‌തത്‌..’; നിഗൂഢതകൾ ഒളിപ്പിച്ച് ‘ട്വല്‍ത്ത് മാൻ’ പുതിയ പ്രൊമൊ വിഡിയോ

ലോകത്തിലെ ഏറ്റവും ഉയരമുള്ളതും കുത്തനെയുള്ളതുമായ റോളർ കോസ്റ്ററായിരുന്നു തകരാറിലായ ബിഗ് വൺ. ഇത് യുകെയിലെ ഏറ്റവും ഉയരം കൂടിയ റോളർ കോസ്റ്ററായും രാജ്യത്തെ രണ്ടാമത്തെ വേഗതയേറിയ റോളർ കോസ്റ്ററായും തുടരുന്നു. എന്തായാലൂം അമ്പരപ്പിക്കുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

Story highlights- Riders get stuck at 235 feet in air