‘മിന്നൽ കൈവള ചാർത്തി..’- പാട്ടുവേദിയിൽ ആഘോഷാരവം നിറച്ച് ശ്രീനന്ദ

May 19, 2022

പാട്ടിന്റെ മാസ്മരിക ലോകം ഒരുക്കുന്ന റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുട്ടികുറുമ്പുകൾ ഗാനവസന്തം തീർക്കുന്ന ഷോയിൽ മികവാർന്ന ഒട്ടേറെ നിമിഷങ്ങൾ പിറക്കാറുണ്ട്. ആലാപനത്തിലൂടെയും സംസാരത്തിലൂടെയും മനസ് കീഴടക്കിയ കുഞ്ഞു ഗായകരിൽ ഒരാളാണ് ശ്രീനന്ദ. അധികം സംസാരമൊന്നും ഇല്ലെങ്കിലും നിറചിരിയോടെ മനസ് നിറയ്ക്കുന്ന ഗാനങ്ങളുമായി സജീവമാണ് ഈ മിടുക്കി.

ഇപ്പോഴിതാ, ഹൃദ്യമായ ഒരു മലയാള ഗാനവുമായി എത്തിയിരിക്കുകയാണ് ശ്രീനന്ദ. മിന്നൽ കൈവള ചാർത്തി.. എന്ന ഗാനമാണ് ഈ മിടുക്കി ആലപിക്കുന്നത്. തൊപ്പിയുംവെച്ച് പാട്ടുപാടാനെത്തിയ കുഞ്ഞുമിടുക്കി ആഘോഷാരവം പാട്ടുവേദിയിൽ നിറച്ചാണ് മടങ്ങിയത്. തിരുവനന്തപുരം സ്വദേശിനിയായ ടോപ് സിംഗർ മത്സരാർത്ഥിയാണ് ശ്രീനന്ദ. 

ആര്‍ദ്രമായ ആലാപനംകൊണ്ട് ഫ്‌ളവേഴ്‌സ് ടോപ് സിംഗറില്‍ മധുര സംഗീതം പൊഴിക്കുന്ന കുട്ടിത്താരമാണ് ശ്രീനന്ദ. ഈ മിടുക്കിയുടെ മനോഹരമായ പാട്ട് വിരുന്ന് സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയമാണ്. കുറച്ചുനാളുകൾക്ക് മുൻപ് ശ്രീനന്ദയുടെയും സഹോദരിയുടെയും ഹൃദ്യമായൊരു നിമിഷം ശ്രദ്ധേയമായിരുന്നു.

ശ്രീനന്ദ ഒരിക്കൽ മനോഹരമായി പാടി അവസാനിപ്പിക്കാൻ സമയത്താണ് അപ്രതീക്ഷിതമായി പാട്ടുവേദിയിലേക്ക് ഒരാൾ ഓടിയെത്തിയത്. മറ്റാരുമല്ല, ശ്രീനന്ദയുടെ അനിയത്തിക്കുട്ടി മിതുവാണ്‌ ചേച്ചിയുടെ പാട്ടുകേട്ട് ഓടിയെത്തിയത്.

Read Also: ക്രിക്കറ്റിലും ജീവിതത്തിലും ചില ദിവസങ്ങൾ അങ്ങനെയാണ്, വിജയത്തിനരികെ എല്ലാം കൈ വിട്ട് പോവും; അവിശ്വസനീയ പ്രകടനം കാഴ്‌ചവെച്ച റിങ്കു സിങ്ങിന് ക്രിക്കറ്റ് ആരാധകരുടെ കൈയടി

സ്റ്റേജിനു പുറത്തായുള്ള സ്റ്റുഡിയോയിലാണ് കുടുംബാംഗങ്ങൾ മത്സരാർത്ഥികളുടെ പ്രകടനം കണ്ടുനിൽക്കുന്നത്. സ്‌ക്രീനിലാണ് ഇവർക്ക് കാണാൻ സാധിക്കുക. അങ്ങനെ അമ്മയ്‌ക്കൊപ്പം നിന്ന് ചേച്ചിയുടെ പ്രകടനം കാണുകയായിരുന്നു മിതുവും. പാട്ടവസാനിക്കാറായപ്പോൾ വേദിയിലേക്ക് ഇങ്ങനെ ഓടിയെത്തുകയായിരുന്നു ഈ കുഞ്ഞനിയത്തി. മിതുവിന്റെ അപ്രതീക്ഷിത വരവ് ശ്രീനന്ദയെ ഒന്ന് അമ്പരപ്പിച്ചെങ്കിലും പിന്നീട് സഹോദരിയെ എല്ലാവർക്കും പരിചയപ്പെടുത്തുകയും അവർക്കെല്ലാം മിതുവിന്റെ കുറുമ്പുകൾ പങ്കുവയ്ക്കുകയും ചെയ്തു ശ്രീനന്ദ.

Story highlights- sreenanda’s amazing top singer performance