വഴിനീളെ പൊട്ടിവീണത് 2,50,000 മുട്ടകൾ- ദുരന്തമായൊരു ട്രക്ക് അപകടം
നിർഭാഗ്യകരമായ ചില സംഭവങ്ങൾ ലോക ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ചർച്ചയാകുകയാണ് അമേരിക്കയിൽ നടന്ന ഒരു ട്രക്ക് അപകടം. 13,000 കിലോഗ്രാം ഭാരമുള്ള 2,50,000-ലധികം മുട്ടകൾ കയറ്റിക്കൊണ്ടുപോയ 18-ചക്രവാഹന ട്രക്ക്, ഫ്രീവേയിൽ അപകടത്തിൽ പെട്ടു. റോഡിലുടനീളം ഇത്രയധികം മുട്ടകൾ പൊട്ടിയൊഴുകിയപ്പോൾ ഉണ്ടായ ബുദ്ധിമുട്ട് ചില്ലറയല്ല.
പാലത്തിന്റെ തൂണിൽ ട്രക്ക് ഇടിച്ചതിനെ തുടർന്നാണ് മുട്ടകൾ ട്രക്കിൽ നിന്നും വീണ് പൊട്ടിയത്. പാലത്തിന്റെ തൂണിൽ ഇടിച്ചതോടെ ട്രക്കിന്റെ ട്രെയിലർ പിളർന്നു, 30,000 പൗണ്ട് മുട്ടകൾ ഹൈവേയിലേക്ക് ഒഴുകുകയായിരുന്നു.
മുട്ടകൾ പൊട്ടിയതുമാത്രമല്ല പ്രശ്നമായത്.അപകടത്തെത്തുടർന്ന് പൊട്ടിയ മുട്ടകൾ ഉണങ്ങി പിടിച്ച് യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഇതോടെ ഇങ്ങോട്ടേക്കുള്ള പാതകൾ അടയ്ക്കേണ്ടിയും വന്നു. സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. എന്തായാലും ആർക്കും അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും ഇത്രയധികം മുട്ടകൾ ഒന്നിച്ച് പൊട്ടിവീണത് ശ്രദ്ധനേടുകയാണ്.
Read Also: ലാലേട്ടന് പിറന്നാൾ ആശംസയുമായി യുവി; ആഘോഷമാക്കി ആരാധകർ
ഹൈവേയിൽ ഒരു ട്രാക്ടർ-ട്രെയിലർ മറിഞ്ഞ് ടൺ കണക്കിന് ചോക്ലേറ്റ് വഴിയിൽ ഒഴുകിയത് ഏതാനും നാളുകൾക്ക് മുൻപ് ശ്രദ്ധനേടിയിരുന്നു. ലിക്വിഡ് രൂപത്തിലുള്ള ചോക്ലേറ്റ് തണുത്തുറഞ്ഞ് അത് ദൃഢമായതോടെ ഇത് നീക്കം ചെയ്യാൻ വലിയ അളവിൽ ചൂടുവെള്ളം ആവശ്യമായി വന്നിരുന്നു. പോളണ്ടിലായിരുന്നു ഈ സംഭവം അരങ്ങേറിയത്.
Story highlights- Truck carrying 2,50,000 eggs crashes