മറ്റു മുട്ടകളെക്കാൾ കാടമുട്ടയ്ക്ക് എന്താണ് പ്രത്യേകത? അറിയാം

November 23, 2023

അഞ്ച് കോഴിമുട്ടയുടെ ഗുണങ്ങൾ ഒരു കാടമുട്ടയിലൂടെ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ആരോഗ്യത്തിന് ആവശ്യമായ ഒട്ടേറെ ഗുണങ്ങൾ ഇവയിലുണ്ട്. കാട മുട്ട ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കഴിക്കുന്നതാണ് ഉത്തമം. ആസ്മ, ചുമ, അനീമിയ തുടങ്ങിയ പ്രശ്നങ്ങൾക്ക് പ്രതിവിധിയാണ് കട മുട്ട.

പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് കാടമുട്ട. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തും. 13 ശതമാനം പ്രോട്ടീനും വൈറ്റമിന്‍ ബി 140 ശതമാനവും അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോള്‍ പല രോഗങ്ങളും ഉണ്ടാകും. ഹൃദ്രോഗം,രക്തസമ്മര്‍ദ്ദം,ആര്‍ത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ കാടമുട്ട കഴിക്കാം.

കാടമുട്ടയില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇത് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും. കാടമുട്ട തലച്ചോറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ഓര്‍മശക്തി നല്‍കും.

Read also: ‘എന്നേക്കാൾ ഉയരമുണ്ടെങ്കിലും നീ എന്നും അമ്മയുടെ ഗുണ്ടുമണി വാവ’- മകന്റെ ക്യൂട്ട് വിഡിയോ പങ്കുവെച്ച് നവ്യ നായർ

അതുപോലെ അധികമായാൽ കാടമുട്ടയും പ്രശ്‌നമാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഏകദേശം 6 കാട മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. എന്നാൽ അതിൽ കൂടുതലായാൽ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും പറയപ്പെടുന്നു.

Story highlights- benefits of perdicinae egg