ഇത് ലോകത്തിലെ ഏറ്റവും പ്രായമേറിയ നായ; വയസ് ഇരുപത്തിരണ്ട്!
നായകളുടെ പരമാവധി ജീവിത ദൈർഘ്യം 10 വർഷം മുതൽ 15 വരെയാണ്. പരമാവധി പോയാൽ 18 വർഷം വരെ നീളും. അത് അപൂർവ്വമാണ് താനും. ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായമേറിയതായി റെക്കോർഡ് നേടിയ നായയായിരുന്നു ടോബികീത്ത് എന്ന 21 വയസ്സുള്ള നായ. ഇപ്പോഴിതാ, ആ റെക്കോർഡും തിരുത്തി യുഎസിലെ സൗത്ത് കരോലിനയിൽ നിന്നുള്ള 22 കാരനായ ഫോക്സ് ടെറിയർ വിഭാഗത്തിൽപെട്ട പെബ്ബിൾസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.
നായയുടെ ഉടമ റെക്കോർഡിനായി അപേക്ഷിച്ചതിനെത്തുടർന്ന് പുതിയ റെക്കോർഡ് ഉടമയായി ഈ നായ പ്രഖ്യാപിക്കപ്പെട്ടു. 2000 മാർച്ച് 28 ന് ജനിച്ച പെബിൾസിന് 22 വർഷവും 59 ദിവസവും പ്രായമുണ്ട്.’പകൽ ഉറങ്ങാൻ ഇഷ്ടപ്പെടുന്ന, രാത്രി മുഴുവൻ ഉണർന്നിരിക്കുന്ന ഒരു കൗമാരക്കാരനെപ്പോലെയാണ് പെബിൾസ്’ എന്നാണ് ഉടമ ജൂലി ഗ്രിഗറി ഗിന്നസ് വേൾഡ് റെക്കോർഡിനോട് പറഞ്ഞത്.
Read Also: ഫ്ളവേഴ്സ് മെഗാ ഷോയിൽ പങ്കെടുത്ത് കമൽഹാസൻ; വൻവരവേൽപ്പ് നൽകി ആരാധകർ, വിഡിയോ
അതേസമയം, അടുത്തിടെ ഗിന്നസ് റെക്കോർഡിലൂടെ ഒരു യുവാവ് ശ്രദ്ധനേടിയിരുന്നു. നേപ്പാളിലെ സിന്ധുലി ജില്ലയിൽ നിന്നുള്ള ഡോർ ബഹാദൂർ ഖപാംഗി ആണ് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ കൗമാരക്കാരൻ എന്ന നിലയിൽ റെക്കോർഡ് നേടിയത്. പതിനേഴുകാരനായ ഡോർ ബഹാദൂറിന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന് ശരാശരി 73.43 സെന്റീമീറ്റർ (2 അടി 4.9 ഇഞ്ച്) ഉയരമുണ്ട്. 2004 നവംബർ 14നാണ് ഡോർ ബഹാദൂർ ജനിച്ചത്. 2022 മാർച്ച് 23-ന് നേപ്പാളിലെ കാഠ്മണ്ഡുവിലാണ് ഈ റെക്കോർഡിനായുള്ള അളവെടുപ്പ് നടന്നത്.
Story highlights- world’s oldest living dog