ചുവടുകൾ കിറുകൃത്യം; കുഞ്ഞു നൈറ്റിയണിഞ്ഞ് രസികൻ ‘പുഷ്പ’ നൃത്തവുമായി ഒരു മിടുക്കി- വിഡിയോ

May 9, 2022

വളരെ കൗതുകംനിറഞ്ഞ കാഴ്ചകളുടെ കലവറയാണ് സോഷ്യൽ മീഡിയ. രസകരവും, പൊട്ടിച്ചിരിപ്പിക്കുന്നതും ആവേശം പകരുന്നതുമായ നിരവധി കാഴ്ചകൾ ദിവസേന ആളുകളിലൂടെ കടന്നുപോകുന്നുണ്ട്. അവയിൽ ഏറ്റവുമധികം ശ്രദ്ധേയമാകുന്നതാണ് കൊച്ചുകുട്ടികളുടെ പാട്ടുകളും നൃത്തവുമെല്ലാം. മുൻവിധികളില്ലാതെ അവർ ഉള്ളിൽ നിന്നും കലയെ അവതരിപ്പിക്കുമ്പോൾ കണികളുടെയും മനസും നിറയും. അത്തരത്തിലൊരു കാഴ്ച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

ഒരു കുഞ്ഞു നൈറ്റിയണിഞ്ഞ് നൃത്തം ചെയ്യുകയാണ് ഒരു കൊച്ചുപെൺകുട്ടി. വളരെ രസകരമായി പുഷ്പ എന്ന ചിത്രത്തിലെ സാമി എന്ന ഗാനത്തിന് ഈ മിടുക്കി ചുവടുവയ്ക്കുന്നു. ചുവടുകളൊക്കെ വളരെ കൃത്യമായി തന്നെ പകർത്തിയിരിക്കുന്നു. അടുത്തിടെ ബാദ്ഷായുടെ ജുഗ്നു ഗാനത്തിന് നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വിഡിയോ വളരെയധികം വൈറലായി മാറിയിരുന്നു.

‘ഇത്രയും ഊർജ്ജം ഒരു കൊച്ചുകുട്ടിയിൽ കണ്ടിട്ടില്ല.. ‘ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. നഴ്‌സറിയിലെ യൂണിഫോമിൽ മറ്റ് കുട്ടികൾക്കൊപ്പം ഉന്മേഷദായകമായ സംഗീതത്തിനൊത്ത് നൃത്തം ചെയ്യുകയാണ് ഒരു മിടുക്കി. സംഗീതത്തിലേക്ക് ചേക്കേറി സ്വന്തം സ്റ്റൈൽ നിറഞ്ഞ ചുവടുകളുമായി പാട്ടിനൊപ്പം ചുവടുവയ്ക്കുകയാണ് ഈ കുഞ്ഞു മിടുക്കി.

Read Also: ‘ജീവിതത്തിൽ ഏറ്റവും അധികം കാത്തിരുന്ന ദിനം’- വിവാഹചിത്രങ്ങൾ പങ്കുവെച്ച് എ ആർ റഹ്മാന്റെ മകൾ ഖദീജ

അതേസമയം, പരമ്പരാഗത രീതിയിൽ നീല സാരി ധരിച്ച ഒരു മുത്തശ്ശി ആരും ഇന്നുവരെ കാണാത്ത രീതിയിൽ പുഷ്പയ്ക്ക് ചുവടുവയ്ക്കുകയാണ്. പുഷ്പ എന്ന ചിത്രത്തിലെ സാമി സാമി എന്ന ഗാനത്തിനാണ് മുത്തശ്ശി ചുവടുവയ്ക്കുന്നത്. രസകരമായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ നിരവധി ആളുകളെ നന്നായി രസിപ്പിക്കുകയും ചെയ്തു.

Story highlights- young girl dance